
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നേരിയതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന്, റിയാദ് മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാൻ അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
The post നാല് ദിവസം നീളുന്ന മഴ; റിയാദിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി അധികൃതർ appeared first on Express Kerala.




