PUDUKAD-NEWS-PUTHUKAD-NEWS

വലപ്പാട് കോതകുളം ബീച്ചിനടുത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ തീപിടിത്തം.

വെസ്‌റ്റ് ടിപ്പുസുൽത്താൻ റോഡിൽ വലപ്പാട് കോതകുളം ബീച്ചിനടുത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ തീപിടിത്തം. ട്രാൻസ്ഫോർമർ പൂർണ്ണമായും കത്തിയമർന്നു. ഇന്നുച്ചയ്ക്ക് ഒന്നരയോടെ കാഞ്ഞിരവളവിലാണ് സംഭവം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്,
എന്നാൽ തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. നാട്ടുകാരും കെഎസ്ഇബി അധികൃതരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിക്കത്തിയതിനാൽ അടുത്തേക്ക് പോകാനായില്ല. വലപ്പാട് നിന്നും ഫയർഫോഴ്‌സ് എത്തിയ ശേഷമാണ് തീയണക്കാനായത്. തീപിടിത്തം മൂലം പരിസരത്തെ വൈദ്യുതിവിതരണം മുടങ്ങിയിട്ടുണ്ട്. നാളെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു.

Spread the love
See also  ചിറക്കലിൽ ടൈൽസ് കട്ടിംഗിനിനെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top