കാഞ്ഞാണി : ഗൃഹനാഥനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി ജനപ്രിയ റോഡിന് സമീപം തച്ചങ്കുളം വീട്ടിൽ ബാബു(56) വിനെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട് മേഞ്ഞ വീട് പൂർണ്ണമായി കത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


