PUDUKAD-NEWS-PUTHUKAD-NEWS

വനിതദിനാചരണം നടത്തി പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി.

ചെമ്മാപ്പിള്ളി : പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക വനിത ദിനാചരണത്തിന്റെ ഭാഗമായി ചെമ്മാപ്പിള്ളി എഎൽപി എസ് സ്ക്കൂളിൽ 28 വർഷത്തെ സേവനത്തിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് പോകുന്ന ഇ.ജി. ലിജി ടീച്ചറെ സ്കൂളിലെത്തി അനുമോദിച്ചു.
പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. മണപ്പുറം സമീക്ഷ പ്രസിഡന്റ് എം.ബി. സജീവൻ ലിജിടീച്ചറെ ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, സ്ക്കൂൾ പ്രധാനധ്യാപിക ബിന്ദു ടീച്ചർ, പോൾ പുലിക്കോട്ടിൽ, ഷീജ ജോഷി എന്നിവർ പ്രസംഗിച്ചു. സക്കീന റസാഖ്, വില്ലി പട്ടത്താനം, സെക്കീർ ചെമ്മാപ്പിള്ളി, എന്നിവർ നേതൃത്വം നൽകി.

Spread the love
See also  വീണ്ടും അപകടം, ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ തളിക്കുളം സ്വദേശിയും മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ചന്ദ്രബോസ് മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top