മർദനം തടഞ്ഞതിലുള്ള വൈരാഗ്യം! വീട്ടിൽ കയറി ദമ്പതികൾക്ക് നേരെ ആസിഡ് ഒഴിച്ച പ്രതി പിടിയിൽ

മർദനം തടഞ്ഞതിലുള്ള വൈരാഗ്യം! വീട്ടിൽ കയറി ദമ്പതികൾക്ക് നേരെ ആസിഡ് ഒഴിച്ച പ്രതി പിടിയിൽ

കൊച്ചി കുട്ടമ്പുഴയിൽ ദമ്പതികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മാമലക്കണ്ടം സ്വദേശി പാണ്ടാലിൽ എൽദോസ് (48) അറസ്റ്റിലായി. പ്രതി മറ്റൊരാളെ മർദിക്കുന്നത് തടയുകയും ആ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയതുമാണ് ക്രൂരമായ ആക്രമണത്തിന് പ്രകോപനമായത്. ഇതിലുള്ള വൈരാഗ്യം തീർക്കാൻ ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, ആസിഡ് ദമ്പതികൾക്ക് നേരെ ഒഴിക്കുകയായിരുന്നു.

ആക്രമണത്തിൽ മാമലക്കണ്ടം സ്വദേശിയായ എൽദോസിനും ഭാര്യയ്ക്കും സാരമായി പൊള്ളലേറ്റു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കുട്ടമ്പുഴ ഇൻസ്‌പെക്ടർ എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.

The post മർദനം തടഞ്ഞതിലുള്ള വൈരാഗ്യം! വീട്ടിൽ കയറി ദമ്പതികൾക്ക് നേരെ ആസിഡ് ഒഴിച്ച പ്രതി പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top