കുളിക്കടവിൽ തുണി അലക്കുന്നതിനിടെ 56-കാരിക്ക് നേരെ ക്രൂരമായ ലൈംഗിക അതിക്രമം

കുളിക്കടവിൽ തുണി അലക്കുന്നതിനിടെ 56-കാരിക്ക് നേരെ ക്രൂരമായ ലൈംഗിക അതിക്രമം

ആലപ്പുഴ: മാന്നാറിൽ പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവിൽ പട്ടാപ്പകൽ 56 വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. നദിയിൽ തുണി അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയെ, വെള്ളത്തിലൂടെ നീന്തിയെത്തിയ പ്രതി പരുമല സ്വദേശി സബീർ തുണികൊണ്ട് മുഖം മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, തുടർന്ന് കരയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം നദിയിലൂടെ തന്നെ നീന്തി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സബീർ പ്രദേശം വിട്ടുപോയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ കുളിക്കടവിലെത്തിയ മറ്റൊരു സ്ത്രീയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ നിലവിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

The post കുളിക്കടവിൽ തുണി അലക്കുന്നതിനിടെ 56-കാരിക്ക് നേരെ ക്രൂരമായ ലൈംഗിക അതിക്രമം appeared first on Express Kerala.

Spread the love
Scroll to Top