വട്ടിയൂർക്കാവിൽ ‘ശക്തരുടെ’ പോരാട്ടം; ശ്രീലേഖയും മുരളീധരനും പ്രശാന്തും നേർക്കുനേർ

വട്ടിയൂർക്കാവിൽ ‘ശക്തരുടെ’ പോരാട്ടം; ശ്രീലേഖയും മുരളീധരനും പ്രശാന്തും നേർക്കുനേർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം പിടിച്ചെടുക്കാൻ കരുത്തരായ സ്ഥാനാർത്ഥികളുമായി മുന്നണികൾ രംഗത്ത്. മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ഇന്ന് പ്രചാരണം ആരംഭിക്കുന്നതോടെ പോരാട്ടം കടുക്കും. സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്ത് എൽഡിഎഫിനായും, കെ. മുരളീധരൻ യുഡിഎഫിനായും കളത്തിലിറങ്ങുമെന്ന് ഉറപ്പായതോടെ മണ്ഡലത്തിൽ ത്രികോണപ്പോരിന് കളമൊരുങ്ങി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ചിരുന്ന ശ്രീലേഖയെ, മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ട് വട്ടിയൂർക്കാവിലേക്ക് നിയോഗിക്കുകയായിരുന്നു. മണ്ഡലത്തിൽ സജീവമാകാൻ പാർട്ടി നൽകിയ നിർദ്ദേശത്തെത്തുടർന്ന് ഇന്ന് ചുവരെഴുത്തുകളോടെ പ്രചാരണത്തിന് തുടക്കം കുറിക്കും.

Also Read: രാഹുൽ ഗാന്ധി ഇന്ന് ശിവഗിരിയിൽ; യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

നിലവിലെ എംഎൽഎ വി.കെ. പ്രശാന്തിന്റെ വികസന പ്രവർത്തനങ്ങളും ജനപ്രീതിയും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. 2021-ൽ വൻ ഭൂരിപക്ഷത്തിലായിരുന്നു പ്രശാന്തിന്റെ വിജയം. നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ അങ്കത്തട്ടിലെ പോരാളി കെ. മുരളീധരനെ തന്നെ കോൺഗ്രസ് ഇറക്കുന്നു. മണ്ഡലത്തിൽ മുരളീധരനുള്ള വ്യക്തിപരമായ സ്വാധീനം ഗുണകരമാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ബിജെപി ശ്രീലേഖയിലൂടെ ഇത്തവണ മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

The post വട്ടിയൂർക്കാവിൽ ‘ശക്തരുടെ’ പോരാട്ടം; ശ്രീലേഖയും മുരളീധരനും പ്രശാന്തും നേർക്കുനേർ appeared first on Express Kerala.

Spread the love
Scroll to Top