
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ പ്രശസ്തമായ സി-സീരീസിലെ ഏറ്റവും പുതിയ മോഡലായ റിയൽമി C83 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബജറ്റ് ഫ്രണ്ട്ലി വിലയിൽ മികച്ച ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്കായിട്ടാണ് ഈ ഫോൺ എത്തിച്ചിരിക്കുന്നത്. 7,000 mAh ശേഷിയുള്ള ഭീമൻ ബാറ്ററിയും 144 Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയുമാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
മൂന്ന് വ്യത്യസ്ത റാം-സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാകുന്നത്. 4GB/64GB പതിപ്പിന് 13,499 രൂപയും, 4GB/128GB പതിപ്പിന് 14,499 രൂപയുമാണ് വില. ഏറ്റവും ഉയർന്ന 6GB/128GB മോഡലിന് 17,499 രൂപ നൽകണം. മാർച്ച് 7 ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലൂടെയും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോൺ വാങ്ങാം. ബ്ലൂമിംങ്ങ് പർപ്പിൾ, സ്‍പ്രൌട്ടിംഗ് ഗ്രീൻ എന്നീ ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
Also Read: വാട്ട്‌സ്ആപ്പ് പ്ലസ് വരുന്നു: ഇനി പണം നൽകി കൂടുതൽ ഫീച്ചറുകൾ സ്വന്തമാക്കാം!
സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാൽ, 6.8 ഇഞ്ച് HD+ എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗെയിമിംഗിനും സ്ക്രോളിംഗിനും മികച്ച അനുഭവം നൽകാൻ 144Hz റിഫ്രഷ് റേറ്റ് സഹായിക്കും. മീഡിയാടെക്ക് ഡൈമൻസിറ്റി 6300 ഒക്ടാകോർ ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 13 മെഗാപിക്സൽ പ്രധാന ക്യാമറയും സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
7,000 mAh ടൈറ്റാൻ ബാറ്ററി നൽകിയിരിക്കുന്നതിനാൽ ദീർഘനേരം ചാർജ് നിൽക്കുമെന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. 15W വയർഡ് ചാർജിംഗ് സപ്പോർട്ടും ഇതിനുണ്ട്. 5G കണക്റ്റിവിറ്റിക്ക് പുറമെ യുഎസ്‍ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് തുടങ്ങിയ സൗകര്യങ്ങളും റിയൽമി C83 5G വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വിലയിൽ മികച്ച 5G അനുഭവം തേടുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കും.
The post കരുത്തുറ്റ ഫീച്ചറുകളുമായി റിയൽമി C83 5G ഇന്ത്യയിലെത്തി appeared first on Express Kerala.




