സ്വര്‍ണം തിരിച്ചുകയറി;പവന് 1840 രൂപ വര്‍ധിച്ചു

സ്വര്‍ണം തിരിച്ചുകയറി;പവന് 1840 രൂപ വര്‍ധിച്ചു

സ്വര്‍ണവില ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വന്‍ കുതിപ്പില്‍. കഴിഞ്ഞ അഞ്ച് ദിവസമായി വില കുറഞ്ഞു വരികയായിരുന്നു.ഇനിയും കുറയുമെന്ന് കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇന്ന് വിപണിയില്‍ നിന്ന് ലഭിച്ച വിവരം. വില ഇനിയും കുതിച്ചേക്കുമെന്ന് പറയപ്പെടുന്നു. നേരത്തെ വില കുറഞ്ഞ വേളയില്‍ വാങ്ങിയവര്‍ക്ക് നേട്ടമായി.കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 230 രൂപയാണ് വര്‍ധിച്ചത്. പവന് 1840 രൂപ വര്‍ധിച്ചു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15000 രൂപയാണ് വില. ഒരു പവന് 120000 രൂപ നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രാമിന് 285 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നു എന്നാണ് പുതിയ വിവരം. അതാണ് വില കൂടാന്‍ തുടങ്ങിയത്.കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12325 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 98600 രൂപയാണ് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9595 രൂപയും പവന് 76760 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6185 രൂപയും പവന് 49480 രൂപയുമാണ് നല്‍കേണ്ടത്. വില ഉയരുന്ന ഘട്ടത്തില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഇത്തരം സ്വര്‍ണങ്ങളെയാണ്.sareesh pudukad

Spread the love
See also  30-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top