മഴവില്ലഴകിൽ പെരുമ്പളം; കായൽച്ചിറക് വിരിച്ച് പുതിയ പാലം, നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

മഴവില്ലഴകിൽ പെരുമ്പളം; കായൽച്ചിറക് വിരിച്ച് പുതിയ പാലം, നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

തിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വേമ്പനാട്ട് കായലിന് കുറുകെ നിർമ്മിച്ച ഈ പാലം സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വൻ ജനക്കൂട്ടവും പങ്കെടുത്തു.

നാലുവശവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപുകാരുടെ യാത്രാദുരിതത്തിന് പരിഹാരമായാണ് 2016-17 ബജറ്റിൽ ഈ പദ്ധതി ഉൾപ്പെടുത്തിയത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് പാലം പൂർത്തിയാക്കിയത്. ദേശീയ ജലപാത കടന്നുപോകുന്ന ഭാഗത്ത് തൂണുകൾ ഒഴിവാക്കാനായി ‘ബോസ്ട്രിങ് ആർച്ച്’ (Bowstring Arch) മാതൃകയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. മഴവിൽ വർണ്ണങ്ങൾ നൽകിയ ഈ ആർച്ച് പാലത്തിന് വലിയ ദൃശ്യഭംഗിയാണ് പകരുന്നത്.

Also Read:പൊങ്കാല മാലിന്യനീക്കത്തിൽ തർക്കം; തിരുവനന്തപുരം കോർപ്പറേഷനിൽ 10 ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് സ്ഥലംമാറ്റം

പാലം യാഥാർത്ഥ്യമായതോടെ കെ.എസ്.ആർ.ടി.സി ബസുകൾ പെരുമ്പളം ദ്വീപിലേക്ക് സർവീസ് ആരംഭിക്കും. നിലവിൽ പെരുമ്പളം പാലം മൈതാനത്താണ് താൽക്കാലിക ബസ് സ്റ്റാൻഡ് ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥിരം സ്റ്റാൻഡ് നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്. പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലം പെരുമ്പളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകും.

The post മഴവില്ലഴകിൽ പെരുമ്പളം; കായൽച്ചിറക് വിരിച്ച് പുതിയ പാലം, നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി appeared first on Express Kerala.

Spread the love
Scroll to Top