PUDUKAD-NEWS-PUTHUKAD-NEWS

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തേക്ക് ഇരുപത്തിയഞ്ച് കോടി എഴുപത്തിയാറ് ലക്ഷത്തി ഒമ്പതിനായിരം (25,76,09,000) രൂപ വരവും ഇരുപത്തിയഞ്ച് കോടി അമ്പത്തി ഒന്ന് ലക്ഷത്തി ഇരുപത്തയ്യായിരത്തി എഴുനൂറ്റി അഞ്ച് (25,51,25,705) രൂപ ചെലവും , ഇരുപത്തിനാലു ലക്ഷത്തി എൺപത്തി മൂവ്വായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി അഞ്ച് രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സി എം നൗഷാദ് അവതരിപ്പിച്ചു.
ഭവന നിർമ്മാണത്തിന് രണ്ടു കോടി എഴുപത്തി ഒന്ന് ലക്ഷത്തി നാല്പത്തി അയ്യായിരത്തി എണ്ണൂറ് രൂപയും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവക്ക് അറുപത്തി മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വലപ്പാട്, വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ മരുന്ന് വാങ്ങുന്നതിനും ഡോക്ടർമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും സേവനം ഉറപ്പുവരുത്തുന്നതിനും ഒരു കോടി എഴുപത്തി ഒന്ന് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കുടിവെള്ളം, ശുചിത്വം എന്നിവക്ക് എഴുപത്തി ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപയും വനിതാ സ്വയം തൊഴിൽ പദ്ധതിക്ക് ഇരുപത്തി നാലു ലക്ഷത്തി അമ്പതിനായിരം രൂപയും വക മാറ്റിയിട്ടുണ്ട്. പൊതു മരാമത്ത് പ്രവൃത്തികൾക്ക് ഒരു കോടി എൺപത്തി ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി ഇരുനൂറ് രൂപയാണ് മാറ്റി വെച്ചിട്ടുള്ളത്. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറി സൗകര്യം ഉൾപ്പെടെ പട്ടികജാതി വികസനത്തിന് അറുപത്തി ആറ് ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തിയിട്ടുണ്ട്.
വയോജനങ്ങളുടെ ക്ഷേമത്തിന് ഇരുപത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപയും ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിന് ഇരുപത്തേഴു ലക്ഷത്തി അമ്പതിനായിരം രൂപയും നീക്കി വെച്ചിട്ടുണ്ട്. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രം അടുത്ത മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കുന്നതിനും ബഡ്ജറ്റ് ലക്ഷ്യം വെക്കുന്നു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷാമില സലിം, എം എസ് ഭാസ്ക്കരൻ, ഷോല മഹേഷ്, അംഗങ്ങളായ ഇർഷാദ് ചേറ്റുവ, അജ്മൽ ഷെരീഫ്, ഹസീന താജുദ്ദീൻ, രാജിഷ ശിവജി, കെ ബി സുധ, ടി പി സോമൻ, താര ബാബു, ഷൈന മുഹമ്മദ്, സന്തോഷ് കുമാർ കെ ആർ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റെജികുമാർ വി എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സേവ്യർ പുലിതോട്ടിൽ, ഐ എൽ സുധീഷ്, ഷീബ അജയ് കൃഷ്ണൻ, പി വിനു, പി കെ മേഹനൻ എന്നിവർ പങ്കെടുത്തു.

Spread the love
See also  കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top