രാജ്യത്ത് വാണിജ്യ പാചകവാതക ലഭ്യതയിലുണ്ടായ കടുത്ത കുറവ് ഹോട്ടൽ വ്യവസായത്തെ തളർത്തുന്നു. കേരളത്തിൽ മാത്രം ഇരുപത് ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടി. ഇന്നും കൂടുതൽ ഹോട്ടലുകൾ അടച്ചു.
പാചക വാതക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിറകിന് ചെലവാകുന്ന അധികതുക സ്കൂളുകൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒരുറപ്പും നൽകുന്നില്ല.


