PUDUKAD-NEWS-PUTHUKAD-NEWS

പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കായി ജില്ലയിൽ ” സ്ട്രീം ” പദ്ധതി

പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ഗവേഷണ തൽപരത വളർത്തിയെടുക്കാൻ ജില്ലയിൽ ” സ്ട്രീം ” പദ്ധതി; ജില്ലയിലെ സ്കൂളുകളിൽ സ്ഥാപിച്ചിരിക്കുന്നത് 18 സ്ട്രീം ഹബ്ബുകൾ

ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിലെ

കുട്ടികളിൽ ഗവേഷണ തൽപരതയും ജീവിത നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ” സ്ട്രീം ” പദ്ധതിക്ക് തുടക്കമായി. കുട്ടികൾക്ക് ഗവേഷണാത്മകമായി പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ട്രീം ഹബ് പ്രയോജനപ്പെടുത്താം. ജില്ലയിൽ 18 സ്ട്രീം ഹബ്ബുകളും 120 ഐ ലാബുകളുമാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളം, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ എസ്.എസ്.കെ

ഡി. പി.ഒ കെ.ബി ബ്രിജി പദ്ധതി വിശദീകരിച്ചു. കുസാറ്റ് സി -സിസ് ഡയറക്ടർ ഡോ. പി ഷൈജു മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ എം.കെ മുരളി, ഇരിങ്ങാലക്കുട ബി. ആർ.സി ബി.പി. സി കെ. ആർ സത്യപാലൻ, പിടിഎ പ്രസിഡന്റ് ഭക്തവത്സലൻ, പ്രധാന അധ്യാപിക ടി. കെ ലത തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ഗവേഷണ തൽപരത വളർത്തിയെടുക്കാൻ ജില്ലയിൽ ” സ്ട്രീം ” പദ്ധതി; ജില്ലയിലെ സ്കൂകളിൽ സ്ഥാപിച്ചിരിക്കുന്നത് 18 സ്ട്രീം ഹബ്ബുകൾ

See also  ജാമ്യവ്യവസ്ഥകൾ ലംഘിച്ച ലഹരി കേസുകളിലെ പ്രതി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിലെ

കുട്ടികളിൽ ഗവേഷണ തൽപരതയും ജീവിത നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ” സ്ട്രീം ” പദ്ധതിക്ക് തുടക്കമായി. കുട്ടികൾക്ക് ഗവേഷണാത്മകമായി പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ട്രീം ഹബ് പ്രയോജനപ്പെടുത്താം. ജില്ലയിൽ 18 സ്ട്രീം ഹബ്ബുകളും 120 ഐ ലാബുകളുമാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളം, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ എസ്.എസ്.കെ

ഡി. പി.ഒ കെ.ബി ബ്രിജി പദ്ധതി വിശദീകരിച്ചു. കുസാറ്റ് സി -സിസ് ഡയറക്ടർ ഡോ. പി ഷൈജു മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ എം.കെ മുരളി, ഇരിങ്ങാലക്കുട ബി. ആർ.സി ബി.പി. സി കെ. ആർ സത്യപാലൻ, പിടിഎ പ്രസിഡന്റ് ഭക്തവത്സലൻ, പ്രധാന അധ്യാപിക ടി. കെ ലത തുടങ്ങിയവർ പങ്കെടുത്തു.

See also  വാടാനപ്പള്ളി തൃത്തല്ലൂരിൽ ടയർ കടക്ക് തീ പിടിച്ചു.
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top