പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച 49 കാരനെ പോക്സോ കേസിൽ ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവിനും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ഉത്തരവിട്ടു. വാടാനപ്പള്ളി ബീച്ച് ഇത്തിക്കാട്ട് വീട്ടിൽ വിനോദിനെയാണ് ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. മറ്റൊരു പോക്സോ കേസിൽ പ്രതിയെ കുന്നംകുളം ഫോക്സോ കോടതി 73 വർഷം കഠിന തടവിന് ശിക്ഷിച്ച് അത് അനുഭവിച്ചു വരികയാണ്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി. നിഷ എന്നിവർ ഹാജരായി




