മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ തട്ടിപ്പ്; ചേർത്തല സ്വദേശിക്ക് നഷ്ടമായത് 2.44 ലക്ഷം രൂപ

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ തട്ടിപ്പ്; ചേർത്തല സ്വദേശിക്ക് നഷ്ടമായത് 2.44 ലക്ഷം രൂപ

ചേർത്തലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശമയച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. മരുത്തോർവട്ടം സ്വദേശിയായ യുവാവിനാണ് 2.44 ലക്ഷം രൂപ നഷ്ടമായത്. സഹോദരന്റെ വാഹനത്തിന് ട്രാഫിക് പിഴയടയ്ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം.

മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സൈറ്റായ ‘എം-പരിവാഹന്’ സമാനമായ രീതിയിൽ നിർമ്മിച്ച വ്യാജ ലിങ്കാണ് തട്ടിപ്പുകാർ യുവാവിന് അയച്ചുനൽകിയത്. ഈ ലിങ്കിൽ പ്രവേശിച്ച് ക്രെഡിറ്റ് കാർഡ് വഴി പിഴയടയ്ക്കാൻ ശ്രമിച്ച യുവാവ്, തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് വൺ ടൈം പാസ്‌വേഡ് (OTP) കൈമാറി. തുടർന്ന് രണ്ട് തവണകളിലായി 2,44,997 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെടുകയായിരുന്നു. പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് ചേർത്തല പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Also Read: ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ കരുനാഗപ്പള്ളിയിൽ വെട്ടിക്കൊന്നു

ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകൾ വഴി പണം തട്ടുന്ന സംഘങ്ങൾ സജീവമാണെന്നും അപരിചിതമായ ലിങ്കുകളിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകരുതെന്നും സൈബർ സെൽ മുന്നറിയിപ്പ് നൽകുന്നു.

The post മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ തട്ടിപ്പ്; ചേർത്തല സ്വദേശിക്ക് നഷ്ടമായത് 2.44 ലക്ഷം രൂപ appeared first on Express Kerala.

Spread the love
Scroll to Top