യുഎഇയിൽ സൈബർ വേട്ട; വ്യാജ പ്രചാരണം നടത്തിയ 17 ഇന്ത്യക്കാരടക്കം 35 പേർ അറസ്റ്റിൽ!

യുഎഇയിൽ സൈബർ വേട്ട; വ്യാജ പ്രചാരണം നടത്തിയ 17 ഇന്ത്യക്കാരടക്കം 35 പേർ അറസ്റ്റിൽ!

യുഎഇയിൽ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും എഐ ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ വീഡിയോകളും പ്രചരിപ്പിച്ചവർക്കെതിരെ അതിശക്തമായ നടപടിയുമായി അധികൃതർ രംഗത്ത്. രാജ്യസുരക്ഷയെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനും ശ്രമിച്ച വിവിധ രാജ്യക്കാരായ 35 പേരെയാണ് യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തത്. ഇതിൽ 17 പേർ ഇന്ത്യക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. പിടിയിലായ പ്രതികളെ അതിവേഗ വിചാരണയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മറ്റു രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്ന വീഡിയോകൾ യുഎഇയിലേത് എന്ന പേരിൽ പ്രചരിപ്പിച്ചതും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് യുഎഇയിലെ പ്രശസ്തമായ കെട്ടിടങ്ങളും സ്ഥലങ്ങളും തകർന്ന രീതിയിലുള്ള ദൃശ്യങ്ങൾ നിർമ്മിച്ചതുമാണ് പ്രതികൾക്കെതിരെയുള്ള കുറ്റം.

Also Read:സൗദിയിൽ നിയമലംഘകർക്ക് കുരുക്ക് മുറുകുന്നു; ഒരാഴ്ചയ്ക്കിടെ എണ്ണായിരത്തിലധികം പേരെ നാടുകടത്തി

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അധികൃതർ നടത്തിയ അതീവ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിലാണ് ഈ സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്. പ്രതികൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവും ഒരു ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാൻ സാധ്യതയുണ്ട്. നേരത്തെ ഇത്തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷ സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ പ്രവാസികൾ ഉൾപ്പെടെയുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ ഭരണകൂടം കർശന മുന്നറിയിപ്പ് നൽകി.

The post യുഎഇയിൽ സൈബർ വേട്ട; വ്യാജ പ്രചാരണം നടത്തിയ 17 ഇന്ത്യക്കാരടക്കം 35 പേർ അറസ്റ്റിൽ! appeared first on Express Kerala.

Spread the love
Scroll to Top