പത്തൊമ്പതാം വയസ്സിലെ വിവാഹം ജ്യോത്സ്യൻ പറഞ്ഞിട്ട്; ബാലയുമായുള്ള ബന്ധത്തെക്കുറിച്ച് അമൃത സുരേഷ്

പത്തൊമ്പതാം വയസ്സിലെ വിവാഹം ജ്യോത്സ്യൻ പറഞ്ഞിട്ട്; ബാലയുമായുള്ള ബന്ധത്തെക്കുറിച്ച് അമൃത സുരേഷ്

ലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായിക അമൃത സുരേഷ് തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ആ കാലഘട്ടത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മനസ്സുതുറക്കുന്നു. പത്തൊമ്പതാം വയസ്സിൽ നടൻ ബാലയുമായി നടന്ന വിവാഹവും തുടർന്നുള്ള വേർപിരിയലും വലിയ ചർച്ചയായിരുന്നു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് അമൃത വ്യക്തമാക്കിയത്.

വളരെ നേരത്തെ വിവാഹിതയായതിന്റെ കാരണങ്ങൾ അമൃത പങ്കുവെച്ചു. ഒരു ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണ് അത്ര ചെറിയ പ്രായത്തിൽ വിവാഹം നടന്നതെന്ന് അമൃത പറയുന്നു. ആശ്രമ പശ്ചാത്തലത്തിലുള്ള വളരെ ഒതുങ്ങിയ ജീവിതമായിരുന്നു അതുവരെ നയിച്ചിരുന്നത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ ലോകത്തെ പരിചയപ്പെട്ടു വരുന്ന സമയത്ത് ആരെങ്കിലും അല്പം സ്നേഹം കാണിച്ചാൽ അതിൽ വീണുപോകുന്ന അവസ്ഥയിലായിരുന്നു താനെന്നും അമൃത ഓർക്കുന്നു.

പ്രണയത്തിന്റെ തുടക്കത്തിൽ ലഭിച്ച അമിതമായ പരിഗണനയും സ്നേഹവും (ലവ് ബോംബിംഗ്) തന്നെ സ്വാധീനിച്ചു. സംഗീത കരിയറിനെക്കുറിച്ചുള്ള വാഗ്ദാനങ്ങളും കുടുംബത്തോടുള്ള സ്നേഹപ്രകടനങ്ങളും കണ്ടപ്പോൾ അതൊരു വലിയ സ്വപ്നമായി മാറുകയായിരുന്നു. എന്നാൽ പിന്നീട് ആ ബന്ധം നൽകിയത് വലിയ ട്രോമയാണെന്ന് അമൃത വെളിപ്പെടുത്തി.

Also Read:ഷാജി പാപ്പന്റെ വരവറിയിച്ച് ‘സുൽത്താൻ’; ആട് 3 ബുക്കിംഗിൽ റെക്കോർഡ് കുതിപ്പ്

മകളുടെ പ്രതികരണവും പുതിയ തീരുമാനവും

ആദ്യ വിവാഹത്തിന്റെ മുറിപ്പാടുകൾ ഇപ്പോഴും ഉള്ളതിനാൽ ഇനിയൊരു വിവാഹത്തോട് താല്പര്യമില്ലെന്നാണ് അമൃതയുടെ പക്ഷം. എന്നാൽ ഒരു പങ്കാളി വേണമെന്ന് ആഗ്രഹമുണ്ട്. നേരത്തെ വിവാഹം കഴിച്ചതുകൊണ്ട് മകൾ പാപ്പു (അവന്തിക) ഇപ്പോൾ കൗമാരപ്രായത്തിലെത്തിയെന്നും തങ്ങൾ സുഹൃത്തുക്കളെപ്പോലെയാണെന്നും അമൃത പറയുന്നു.

വിവാഹാഭ്യർത്ഥനകളോട് മകൾ പ്രതികരിക്കുന്നത് വളരെ രസകരമായാണെന്ന് അമൃത വെളിപ്പെടുത്തി. അടുത്തിടെ വന്ന ഒരു പ്രപ്പോസലിനെക്കുറിച്ച് പറഞ്ഞപ്പോൾ “മമ്മി പോയി ട്രൈ ചെയ്തിട്ട് തിരിച്ചു വാ” എന്നായിരുന്നു പാപ്പുവിന്റെ മറുപടി. എന്നാൽ അമൃതയുടെ സഹോദരി അഭിരാമിക്ക് ഇനിയൊരു വിവാഹം വേണ്ട എന്ന അഭിപ്രായമാണുള്ളത്.

The post പത്തൊമ്പതാം വയസ്സിലെ വിവാഹം ജ്യോത്സ്യൻ പറഞ്ഞിട്ട്; ബാലയുമായുള്ള ബന്ധത്തെക്കുറിച്ച് അമൃത സുരേഷ് appeared first on Express Kerala.

Spread the love
Scroll to Top