
ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ് റെനോ. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന പുതിയ 7 സീറ്റർ എസ്യുവിയുടെ പരീക്ഷണ ഓട്ടം ഇന്ത്യൻ നിരത്തുകളിൽ ആരംഭിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ ഈ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള വിപണിയിലെ സൂപ്പർ ഹിറ്റായ ‘ഡാസിയ ബിഗ്സ്റ്ററിന്റെ’ വലിയ പതിപ്പായിരിക്കും ഇത്. വരാനിരിക്കുന്ന പുതിയ ഡസ്റ്ററിന്റെ അതേ രൂപഭംഗി നിലനിർത്തിക്കൊണ്ട്, മൂന്ന് നിര സീറ്റുകൾ ഉൾക്കൊള്ളാൻ പാകത്തിൽ വലിയ വലിപ്പത്തിലായിരിക്കും ഈ എസ്യുവി എത്തുക. 163 bhp പവറും 280 Nm ടോർക്കും നൽകുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും ഇതിന്റെ പ്രധാന ആകർഷണം. കൂടാതെ, 1.0 ലിറ്റർ ടർബോ, 1.8 ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളും പ്രതീക്ഷിക്കുന്നു.
‘ബിഗ്സ്റ്റർ’ എന്നോ ‘ബോറിയൽ’ എന്നോ ആയിരിക്കും ഇതിന് റെനോ നൽകുന്ന പേര്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. ഈ 7 സീറ്റർ എസ്യുവിക്ക് പുറമെ, ഒരു ചെറിയ എസ്യുവി കൂടി (ബ്രിഡ്ജർ കൺസെപ്റ്റ്) 2027-ഓടെ ഇന്ത്യയിൽ എത്തിക്കാൻ റെനോയ്ക്ക് പദ്ധതിയുണ്ട്. ടാറ്റ സഫാരി, എക്സ്യുവി 700 തുടങ്ങിയ കരുത്തരോടായിരിക്കും റെനോയുടെ പുതിയ പോരാട്ടം.
The post റെനോയിൽ നിന്ന് ഒരു ‘ബിഗ്’ സർപ്രൈസ്; പുത്തൻ 7 സീറ്റർ എസ്യുവി ഉടൻ എത്തും! appeared first on Express Kerala.




