കിളിമാനൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കിളിമാനൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കിളിമാനൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പുല്ലയിൽ സ്വദേശി നന്ദന്റെ മക്കളായ അഭി (23), അഭിഷേക് (20) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെ കിളിമാനൂർ-നഗരൂർ റോഡിൽ എസ്.എൻ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം നടന്നത്. കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ബുള്ളറ്റ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം സമീപത്തെ ഓടയിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുള്ള മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

The post കിളിമാനൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
Scroll to Top