PUDUKAD-NEWS-PUTHUKAD-NEWS

ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു

ഒല്ലൂർ:ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി കുത്തി കൊന്നു. ക്രിസ്റ്റഫർ നഗർ സ്വദേശി പൊറത്തൂർ വീട്ടിൽ ഫ്രാൻസിസിന്റെ മകൾ സൗമ്യ (46) ആണ് കൊല്ലപ്പെട്ടത്. പ്രതി ഓട്ടോഡ്രൈവറായ അപ്പാടൻ തോമസിനെ (65) ഒല്ലൂർ പൊലീസ് പിടികൂടി.സംഭവത്തിനുശേഷം ഓടിപ്പോകുന്നതിനിടെ പ്രതി കിണറ്റിൽ വീണു. ഇയാളെ അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തിങ്കൾ രാത്രിയാണ് സംഭവം. മണപ്പുറം ഫിനാൻസിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്പോഴാണ് സൗമ്യയെ തോമസ് കുത്തിയത്. കരച്ചിൽകേട്ട് നാട്ടുകാരും വീട്ടുകാരും സ്ഥലത്തെത്തി സൗമ്യയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയൽവാസികളായ ഇവർ തമ്മിൽ കാലങ്ങളായി തർക്കത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.

Spread the love
See also  30-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top