പോലീസിന് നേരെ ഗുണ്ട ആക്രമണം. ഒല്ലൂർ എസ് ഐ വരുണിന് കൈപ്പത്തിക്ക് കുത്തേറ്റു. മൂന്ന് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഒരു പോലീസുകാരന് കൈക്കും മറ്റൊരാൾക്ക് കാലിനും ആണ് പരിക്കേറ്റത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുജിത്ത്, സഹോദരൻ ജിഷ്ണു എന്നിവരാണ് പോലീസിനെ ആക്രമിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെ മൂർക്കനിക്കരയിലെ പ്രതികളുടെ വീട്ടിൽ വച്ചായിരുന്നു
സംഭവം. വിഷ്ണുജിത്ത് കഴിഞ്ഞദിവസം ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ ഒരാളെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഈ കേസിൽ പ്രതികളെ പിടികൂടാൻ എത്തിയപ്പോൾ ആയിരുന്നു ആക്രമണം. ആക്രമത്തിൽ പരിക്കറ്റ പോലീസുകാർ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പോലീസുകാരുടെ പരിക്ക് ഗുരുതരമല്ല. പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.
പ്രതികളിൽ വിഷ്ണുജിത്ത് നേരത്തെ
മണ്ണുത്തി നെല്ലങ്കരയിൽ പോലീസ് ജീപ്പുകൾ തകർക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത കേസിലും പ്രതിയാണ്.
ഈ കേസിൽ ദിവസങ്ങൾക്കു മുൻപാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.



