സി.സി. മുകുന്ദൻ എംഎല്‍എ സ്ഥാനം രാജിവച്ചു

സി.സി. മുകുന്ദൻ എംഎല്‍എ സ്ഥാനം രാജിവച്ചു

സിപിഐ വിട്ട് ബിജെപിയില്‍ ചേർന്ന സി.സി. മുകുന്ദൻ എംഎല്‍എ സ്ഥാനം രാജിവച്ചു. തിങ്കളാഴ്ചയാണ് സി.സി.മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചത്. തിങ്കളാഴ്ചത്തെ തീയതി വച്ച്‌ രാജി കത്ത് നല്‍കി.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിപിഐയില്‍ നിന്ന് കഴിഞ്ഞ ദിവസം സി.സി. മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തില്‍ മുകുന്ദന് പകരം മുൻ എംഎല്‍എ ഗീതാ ഗോപിയെ സ്ഥാനാർഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.ഗീതാ ഗോപിയുടേത് ‘പെയ്മെന്റ് സീറ്റ്’ എന്ന് വിമർശിച്ച മുകുന്ദൻ, പണം പിരിച്ചു നല്‍കാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും മറുപടി നല്‍കിയിരുന്നില്ല. പിന്നാലെ സി.സി. മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയില്‍ സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.

Spread the love
See also  എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി;മുണ്ടത്തിക്കോട് അപകടത്തില്‍ പരിക്കേറ്റ ഹരിക്ക് സ്കൂട്ടർ നൽകി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top