‘കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം’; മറിയം ഉമ്മന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി ചാണ്ടി ഉമ്മൻ

‘കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം’; മറിയം ഉമ്മന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി ചാണ്ടി ഉമ്മൻ

കോട്ടയം: കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം സ്ഥാനാർത്ഥിയായാൽ മതിയെന്നത് ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലം മുതലുള്ള തീരുമാനമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സഹോദരി മറിയം ഉമ്മന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി എന്ന നയം മുൻപേയുള്ളതാണ്, ഇതിൽ മാറ്റമിമില്ലെന്നും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. താൻ രാജിവെക്കാൻ പോകുന്നുവെന്നും മറിയത്തിന് സീറ്റ് നിഷേധിച്ചുവെന്നുമുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, വർഷങ്ങളായി തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.

The post ‘കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം’; മറിയം ഉമ്മന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി ചാണ്ടി ഉമ്മൻ appeared first on Express Kerala.

Spread the love
Scroll to Top