എൻഡിഎ സഖ്യത്തിൽ ട്വന്റി-20; ഏറ്റുമാനൂരിൽ നടി വീണാ നായർ കളം പിടിക്കുന്നു

എൻഡിഎ സഖ്യത്തിൽ ട്വന്റി-20; ഏറ്റുമാനൂരിൽ നടി വീണാ നായർ കളം പിടിക്കുന്നു

രാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താരസാന്നിധ്യവുമായി ട്വന്റി-20. പ്രമുഖ നടി വീണാ നായർ പാർട്ടിയിൽ ചേർന്നതായും അവർ ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയാകുമെന്നും സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. എൻഡിഎ സഖ്യത്തിന്റെ ഭാഗമായാണ് ഇത്തവണ ട്വന്റി-20 മത്സരരംഗത്തുള്ളത്. നല്ല മാറ്റത്തിനൊപ്പം നിൽക്കുന്നുവെന്നും 2007-ൽ കോളേജ് യൂണിയൻ എസ്എഫ്ഐ ചെയർപേഴ്സണായിരുന്നുവെന്ന രാഷ്ട്രീയ പശ്ചാത്തലവും വീണ ഓർമ്മിപ്പിച്ചു.

തന്നെ ജയിപ്പിച്ചാൽ ഒരാളെയും പറ്റിച്ച് കടന്നുകളയില്ലെന്നും, അങ്ങനെ സംഭവിച്ചാൽ വോട്ടർമാർക്ക് തന്നെ പിടിച്ചുനിർത്തി അടിക്കാമെന്നും അഖിൽ മാരാർ പ്രതികരിച്ചു. സെലിബ്രിറ്റി ഇമേജ് നോക്കിയല്ല ജനങ്ങൾ വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മകളെപ്പോലെ മണ്ഡലത്തിനൊപ്പം ഉണ്ടാകുമെന്നും അച്ഛന്റെ ആഗ്രഹപ്രകാരമാണ് രാഷ്ട്രീയ പ്രവേശനമെന്നും നടി അഞ്ജലി നായർ പറഞ്ഞു.
നടി ലക്ഷ്മിപ്രിയ പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയായി ജനവിധി തേടും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രോമി കുര്യാക്കോസാണ് അങ്കമാലിയിൽ മത്സരിക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായാണ് ട്വന്റി-20 മത്സരിക്കുന്നത്. ഇതിനോടകം തന്നെ ബിജെപി തങ്ങളുടെ ആദ്യഘട്ട പട്ടികയിൽ 47 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

The post എൻഡിഎ സഖ്യത്തിൽ ട്വന്റി-20; ഏറ്റുമാനൂരിൽ നടി വീണാ നായർ കളം പിടിക്കുന്നു appeared first on Express Kerala.

Spread the love
Scroll to Top