ബംഗാൾ തിരഞ്ഞെടുപ്പ്! തൃണമൂൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; മമതയും സുവേന്ദു അധികാരിയും നേർക്കുനേർ

ബംഗാൾ തിരഞ്ഞെടുപ്പ്! തൃണമൂൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; മമതയും സുവേന്ദു അധികാരിയും നേർക്കുനേർ

ശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 291 സ്ഥാനാർത്ഥികളുടെ പട്ടിക മുഖ്യമന്ത്രി മമതാ ബാനർജി പുറത്തിറക്കി. ആകെയുള്ള 294 സീറ്റുകളിൽ മൂന്നിടത്ത് ഡാർജിലിംഗിലെ അനിത് ഥാപയുടെ പാർട്ടിയായിരിക്കും മത്സരിക്കുക. ഇത്തവണ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ഭവാനിപുരിലാണ്. മുഖ്യമന്ത്രി മമതാ ബാനർജിയും ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയും ഭവാനിപുരിൽ നേർക്കുനേർ ഏറ്റുമുട്ടും എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രധാന ആകർഷണം.

2021-ലെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വെച്ച് സുവേന്ദു അധികാരി മമതാ ബാനർജിയെ 1956 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. അന്ന് നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷം ഭവാനിപുരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് മമത നിയമസഭയിലെത്തിയത്. അതുകൊണ്ടുതന്നെ ഭവാനിപുരിലെ ഈ പോരാട്ടം മമതയെ സംബന്ധിച്ചിടത്തോളം വലിയൊരു അഭിമാനപ്രശ്നമാണ്. ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.

The post ബംഗാൾ തിരഞ്ഞെടുപ്പ്! തൃണമൂൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; മമതയും സുവേന്ദു അധികാരിയും നേർക്കുനേർ appeared first on Express Kerala.

Spread the love
Scroll to Top