
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സന്തോഷവും അഭിമാനവും പങ്കുവെച്ച് നടൻ രമേഷ് പിഷാരടി. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരരംഗത്തിറങ്ങാൻ സാധിക്കുന്നത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. പാലക്കാടിനെ തന്റെ ജന്മനാടെന്ന് വിശേഷിപ്പിച്ച താരം, തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി കലാരംഗത്തെ തന്റെ പരിപാടികൾക്ക് താൽക്കാലികമായി അർധവിരാമമിടുകയാണെന്നും വ്യക്തമാക്കി.
കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിഷാരടിക്ക് പാലക്കാട് മണ്ഡലം നൽകിയത് വഴി വലിയൊരു താരപോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നത്. അരങ്ങിലെ കലാപ്രകടനങ്ങളിൽ നിന്ന് ജനസേവനത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് ചുവടുമാറ്റുന്നതിന്റെ ആവേശത്തിലാണ് താരം. പാലക്കാട്ടെ വോട്ടർമാരുടെ പിന്തുണ തേടിക്കൊണ്ട് ഉടൻ തന്നെ അദ്ദേഹം മണ്ഡലത്തിൽ സജീവമാകും.
The post പാലക്കാട് പോരാട്ടത്തിന് രമേഷ് പിഷാരടി; കലാരംഗത്തിന് അർധവിരാമമിട്ട് ജന്മനാട്ടിലേക്ക് appeared first on Express Kerala.




