
ഇറാനുമായുള്ള സൈനിക നീക്കത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോസഫ് കെന്റ് സ്ഥാനം ഒഴിഞ്ഞു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ച രാജിക്കത്തിൽ, ഭരണകൂടത്തിന്റെ യുദ്ധനയങ്ങളോടുള്ള കടുത്ത വിയോജിപ്പാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ട്രംപ് മന്ത്രിസഭയിൽ നിന്നും ഇന്റലിജൻസ് വിഭാഗത്തിൽ നിന്നും രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ് എന്നത് വൈറ്റ് ഹൗസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പരസ്യപ്പെടുത്തിയ രാജിക്കത്തിൽ വൈറ്റ് ഹൗസിനെതിരെ ഗൗരവകരമായ ആരോപണങ്ങളാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ഇറാൻ അമേരിക്കയ്ക്ക് നേരിട്ട് യാതൊരുവിധ ഭീഷണിയും ഉയർത്തിയിട്ടില്ലെന്നും, ഇസ്രയേലിന്റെയും ശക്തമായ ചില വിദേശ ലോബികളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ വിനാശകരമായ യുദ്ധത്തിലേക്ക് എടുത്തുചാടിയതെന്നും അദ്ദേഹം ആരോപിക്കുന്നു.
Also Read:പശ്ചിമേഷ്യയിൽ പട്ടിണി ഭീഷണി; 4.5 കോടി ജനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്
പഴയ ഇറാഖ് യുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കെന്റ് മുന്നറിയിപ്പ് നൽകി. അന്ന് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സൈനിക നീക്കം ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തിയെന്നും, അത്തരം ചരിത്രപരമായ വിഡ്ഢിത്തങ്ങൾ ആവർത്തിക്കാൻ തനിക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
The post ‘ഇറാൻ ഭീഷണിയല്ല, യുദ്ധം ഇസ്രയേൽ സമ്മർദ്ദത്താൽ’! അമേരിക്കയുടെ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു appeared first on Express Kerala.




