പശ്ചിമേഷ്യൻ സംഘർഷം! ഖത്തറിലും ഈദ് ഗാഹുകളില്ല; പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

പശ്ചിമേഷ്യൻ സംഘർഷം! ഖത്തറിലും ഈദ് ഗാഹുകളില്ല; പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

ശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്താൻ ഖത്തർ തീരുമാനിച്ചു. യുഎഇക്ക് പിന്നാലെയാണ് ഖത്തറും ഇത്തരമൊരു സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഈദ് ഗാഹുകൾക്ക് പകരം ജുമുഅ നമസ്കാരം നടക്കുന്ന പള്ളികളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്കാരം നടക്കുക. നമസ്കാരവും തുടർന്നുളള പ്രസംഗവും (ഖുതുബ) 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വലിയ കൂട്ടായ്മകൾ ഒഴിവാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നമസ്കാരത്തിനായി പള്ളികളിൽ നേരത്തെ എത്തണമെന്നും മതകാര്യ മന്ത്രാലയം വിശ്വാസികളോട് അഭ്യർത്ഥിച്ചു. യുഎഇയും സമാനമായ രീതിയിൽ പള്ളികളിൽ മാത്രമായി നമസ്കാരം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Also Read: ചെറിയ പെരുന്നാൾ! അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

റമദാൻ 29 ആയ ഇന്ന് (മാർച്ച് 18) വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ച ശേഷമായിരിക്കും പെരുന്നാൾ എന്ന് എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഇന്ന് മാസപ്പിറവി ദൃശ്യമായാൽ നാളെ (മാർച്ച് 19) പെരുന്നാൾ ആഘോഷിക്കും. അല്ലാത്തപക്ഷം റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഇത്തവണ റമദാൻ 30 ദിവസം പൂർത്തിയാകാനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

The post പശ്ചിമേഷ്യൻ സംഘർഷം! ഖത്തറിലും ഈദ് ഗാഹുകളില്ല; പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം appeared first on Express Kerala.

Spread the love
Scroll to Top