മൊരിഞ്ഞ മീൻ പൊരിച്ചതും നാരങ്ങാനീരും; വായിൽ കപ്പലോടിക്കുന്ന പുത്തൻ രുചി

മൊരിഞ്ഞ മീൻ പൊരിച്ചതും നാരങ്ങാനീരും; വായിൽ കപ്പലോടിക്കുന്ന പുത്തൻ രുചി

ലയാളിയുടെ ഊണുമേശയിലെ രാജാവാണ് മീൻ വറുത്തത്. എന്നാൽ എപ്പോഴും ഒരേ രീതിയിൽ മസാല പുരട്ടി വറുക്കുന്നതിന് പകരം അല്പം വ്യത്യസ്തമായ ഒരു രീതി പരീക്ഷിച്ചാലോ? മീൻ വറക്കുന്ന പഴയ രീതികൾ മാറ്റിവെച്ച് പുതിയൊരു രുചിക്കൂട്ടിലൂടെ മീൻ പൊരിച്ചെടുക്കുന്ന വിദ്യയാണിത്. ഒരിക്കൽ കഴിച്ചാൽ വീണ്ടും ചോദിച്ചുവാങ്ങുന്ന ഈ ‘സ്പെഷ്യൽ’ വിഭവം എങ്ങനെയുണ്ടാക്കാമെന്നു നോക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യം മീൻ നന്നായി വെട്ടി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് അല്പം മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളക് എന്നിവ മാത്രം ചേർത്ത് മാരിനേറ്റ് ചെയ്ത് വയ്ക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് മീനിന്റെ അളവിനനുസരിച്ച് കശ്മീരി മുളക് പൊടി, മഞ്ഞൾപ്പൊടി, അരിഞ്ഞ ചെറിയുള്ളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റണം. മസാല കരിഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം.

Also Read: ഇറച്ചി കഴിക്കാത്തവർക്കും ‘മീറ്റ്’ കഴിക്കാം; സോയ ചങ്ക്സ് ഇനി വെജിറ്റേറിയൻ മീറ്റ്!

മസാല മൂത്തുവരുമ്പോൾ ഇതിലേക്ക് അല്പം വെള്ളവും പിഴുപുളിയും ചേർക്കാം. കൂടെ ചതച്ച കുരുമുളകും ചേർത്ത് നന്നായി വഴറ്റുക. ഈ മസാലകൂട്ടിന് മുകളിലേക്ക് നേരത്തെ മാറ്റിവെച്ച മീൻ കഷ്ണങ്ങൾ ഓരോന്നായി വെക്കുക. മീൻ കഷ്ണങ്ങൾ തിരിച്ചും മറിച്ചും ഇട്ട് മസാലയിൽ നന്നായി മൊരിച്ചെടുക്കാം. വിളമ്പുന്നതിന് മുൻപ് വേണമെങ്കിൽ അല്പം നാരങ്ങാനീര് കൂടി ചേർക്കാവുന്നതാണ്.

നൊസ്റ്റാൾജിക് രുചിയോടൊപ്പം പുത്തൻ മസാലക്കൂട്ടിന്റെ മണവും ചേരുമ്പോൾ ഈ മീൻ പൊരിച്ചത് ഉച്ചയൂണിന് ഇരട്ടി മധുരം പകരും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post മൊരിഞ്ഞ മീൻ പൊരിച്ചതും നാരങ്ങാനീരും; വായിൽ കപ്പലോടിക്കുന്ന പുത്തൻ രുചി appeared first on Express Kerala.

Spread the love
Scroll to Top