
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എം.പി. വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലേക്ക് മത്സരിക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്നെ സംബന്ധിച്ച് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദേഹം പറഞ്ഞു. ജയസാധ്യതയുള്ളവർക്ക് സീറ്റ് നൽകണമെന്നാണ് പാർട്ടിയോട് ആവശ്യപ്പെട്ടത്. പാർട്ടിക്ക് ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭരണത്തിൽ തിരിച്ചുവരണമെങ്കിൽ ജയസാധ്യതയ്ക്കാണ് മുൻഗണന നൽകേണ്ടത്.
Also Read: കെപിസിസിക്ക് പുതിയ അമരക്കാരൻ; ബെന്നി ബഹനാന് താൽക്കാലിക ചുമതല, സണ്ണി ജോസഫ് പേരാവൂരിലേക്ക്
കെ. സുധാകരന്റെ കാര്യത്തിലായാലും തന്റെ കാര്യത്തിലായാലും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമാണ് അവസാന വാക്ക്. അത് എല്ലാവരും അംഗീകരിക്കണം. മൂന്ന് വർഷം എം.പി സ്ഥാനത്ത് താൻ കംഫർട്ടാണ്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരിക എന്നതാണ് നിലവിലെ ലക്ഷ്യം. കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന് നിലവിൽ എംഎൽഎമാരില്ലാത്ത സാഹചര്യം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post സീറ്റ് ചോദിച്ചിട്ടില്ല, ലക്ഷ്യം യുഡിഎഫ് വിജയം; അഭ്യൂഹങ്ങൾ തള്ളി എം.കെ. രാഘവൻ appeared first on Express Kerala.




