കാട്ടൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കു പണ്ടം പണയം വെച്ച് മൂന്നു ലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതി അറസ്റ്റിൽ.

കാട്ടൂർ : കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ കാട്ടൂർ ബ്രാഞ്ചിൽ സ്വർണ്ണമെന്ന വ്യാജേന 63 ഗ്രാം തൂക്കം വരുന്ന മുക്ക് പണ്ടം പണയം വച്ച് 3,00,000/- (മൂന്ന് ലക്ഷം രൂപ) പ്രതിയുടെ ബൈങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൈപറ്റുകയും തുടർന്ന് 27-02-2025 തിയ്യതി പണയം പുതുക്കി 17,000/-(പതിനേഴായിരം) രൂപ കൂടി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിനാണ്

സ്വർണ്ണപണിക്കാരനും 20 വർഷത്തോളം എടമുട്ടത്ത് കുടുബമായി താമസിച്ചിരുന്ന മഹാരാഷ്ട്ര ഘടേജ് സ്വദേശി സന്തോഷ് 35 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സന്തോഷ് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ എടമുട്ടത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 9,70,000/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു കെ സി, എസ് ഐ സബീഷ്, സി പി ഒ ജിതേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  ബസിൽ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാർ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *