ഐപിഎല്ലിൽ സെഞ്ച്വറിയും ഹാട്രിക്കും! ചരിത്രം കുറിച്ച മൂന്ന് പേരിൽ ഏക ഇന്ത്യൻ താരം; രോഹിത് ശർമ്മയുടെ അവിശ്വസനീയ നേട്ടം

ഐപിഎല്ലിൽ സെഞ്ച്വറിയും ഹാട്രിക്കും! ചരിത്രം കുറിച്ച മൂന്ന് പേരിൽ ഏക ഇന്ത്യൻ താരം; രോഹിത് ശർമ്മയുടെ അവിശ്വസനീയ നേട്ടം

പിഎൽ ചരിത്രത്തിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ അത്ഭുതം പ്രവർത്തിച്ച താരങ്ങൾ വിരളമാണ്. എന്നാൽ ഒരേസമയം സെഞ്ച്വറിയും ഹാട്രിക്കും സ്വന്തം പേരിൽ കുറിച്ച മൂന്ന് പ്രതിഭകളിൽ ഒരാളായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തിളങ്ങിനിൽക്കുന്നു. ഈ റെക്കോർഡ് സ്വന്തമാക്കിയ ഏക ഇന്ത്യൻ താരവും രോഹിത് തന്നെയാണ്.

മുംബൈക്കെതിരെ രോഹിത്തിന്റെ ഹാട്രിക്

ഇന്ന് മുംബൈ ഇന്ത്യൻസിന്റെ ഇതിഹാസമായി അറിയപ്പെടുന്ന രോഹിത് തന്റെ ഐപിഎൽ ഹാട്രിക് നേടിയത് മുംബൈക്കെതിരെയായിരുന്നു എന്നത് കൗതുകകരമാണ്. 2009-ൽ ഡെക്കാൻ ചാർജേഴ്സിന്റെ താരമായിരുന്ന കാലത്തായിരുന്നു ഈ നേട്ടം. മുംബൈ ഉയർത്തിയ 146 റൺസ് പ്രതിരോധിക്കുന്നതിനിടെ 16-ാം ഓവറിലാണ് നായകൻ ആദം ഗിൽക്രിസ്റ്റ് രോഹിത്തിനെ പന്തേൽപ്പിക്കുന്നത്. അഭിഷേക് നായർ, ഹർഭജൻ സിംഗ് എന്നിവരെ പുറത്താക്കി ഹാട്രിക് പൂർത്തിയാക്കിയ രോഹിത്, അടുത്ത ഓവറിൽ ജെ.പി. ഡുമിനിയെയും സൗരഭ് തിവാരിയെയും മടക്കി. വെറും രണ്ട് ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് അന്ന് രോഹിത് വീഴ്ത്തിയത്.

Also Read:മഞ്ഞക്കുപ്പായത്തിൽ ‘സുൽത്താൻ’ ഇനി എന്ന്? ആഞ്ചലോട്ടി കൈവിട്ടു; നെയ്മറുടെ ലോകകപ്പ് സ്വപ്നങ്ങൾ തുലാസിൽ!

ബാറ്റിംഗിലെ കരുത്ത്

ഹാട്രിക് മുംബൈക്കെതിരെ ആയിരുന്നെങ്കിൽ, രോഹിത്തിന്റെ ആദ്യ ഐപിഎൽ സെഞ്ച്വറി മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു. 2012-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 60 പന്തിൽ നിന്ന് 109 റൺസാണ് താരം അടിച്ചുകൂട്ടിയത്. പിന്നീട് നീണ്ട 12 വർഷങ്ങൾക്ക് ശേഷം 2024-ൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയും രോഹിത് ഐപിഎല്ലിൽ ശതകം തികച്ചു.

രോഹിത് ശർമ്മയെ കൂടാതെ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സണും വെസ്റ്റ് ഇൻഡീസിന്റെ സുനിൽ നരെയ്‌നുമാണ് ഐപിഎല്ലിൽ സെഞ്ച്വറിയും ഹാട്രിക്കും എന്ന അപൂർവ നേട്ടം കൈവരിച്ചിട്ടുള്ള മറ്റ് താരങ്ങൾ.

The post ഐപിഎല്ലിൽ സെഞ്ച്വറിയും ഹാട്രിക്കും! ചരിത്രം കുറിച്ച മൂന്ന് പേരിൽ ഏക ഇന്ത്യൻ താരം; രോഹിത് ശർമ്മയുടെ അവിശ്വസനീയ നേട്ടം appeared first on Express Kerala.

Spread the love
Scroll to Top