മലപ്പുറം ജില്ലയിൽ മുഴുവൻ സീറ്റും നേടുമെന്ന് ആര്യാടൻ ഷൗക്കത്ത്, ഒറ്റ മുഖ്യമന്ത്രി, ടേം വ്യവസ്ഥയുണ്ടാകില്ല

മലപ്പുറം ജില്ലയിൽ മുഴുവൻ സീറ്റും നേടുമെന്ന് ആര്യാടൻ ഷൗക്കത്ത്, ഒറ്റ മുഖ്യമന്ത്രി, ടേം വ്യവസ്ഥയുണ്ടാകില്ല

നിലമ്പൂർ എം.എൽ.എയും കോൺഗ്രസ്സ് നേതാവുമായ ആര്യാടൻ ഷൗക്കത്ത് എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖം ചുവടെ:-

നിലമ്പൂരിന്റെ പ്രതീക്ഷകൾ എന്തൊക്കെയാണ്?

നിലമ്പൂരിൽ എനിക്ക് എട്ട് മാസമാണ് കിട്ടിയത്. എൻ്റെ പിതാവ് കൊണ്ട് വന്ന കുറെ പദ്ധികൾ കഴിഞ്ഞ പത്ത് വർഷമായി മൃദപ്രയമായി കിടക്കുന്ന അവസ്ഥാവിശേഷമായിരുന്നു. നിലമ്പൂർ ബൈപാസ്, എടക്കര ബൈപാസ്, നിലമ്പൂർ ​ഗവർൺമെന്റ് കോളേജ്, അങ്ങനെ നിരവധി, ഒരു 200 കോടി യുടെ വികസന പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ എട്ട് മാസം ഉത്തരവ് വാങ്ങികൊണ്ട് വരാൻ കഴിഞ്ഞു.

ഇത്തവണത്തെ പ്രചാരണത്തിൽ ഇതേ 200 കോടിയുടെ വികസന പ്രവർത്തനങ്ങൾ തന്നെയാണോ ഉയർത്തികൊണ്ടുവരുന്നത്?

തീർച്ചയായിട്ടും, മാത്രമല്ല ഈ 200 കോടിയുടെ പദ്ധികൾ ഞാൻ കൊണ്ടുവന്നു എന്നതിനേക്കാൾ ഉപരി നിലമ്പൂർ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായി എന്നതാണ് ഇതിന്റെ യാഥാർത്ഥ്യം.

നിലമ്പൂർ ബൈപാസിനുവേണ്ടി ആദ്യം സ്ഥലം വിട്ടു കൊടുത്ത ആളുകൾക്ക് നൽകാനുള്ള 55 കോടി രൂപ സർക്കാർ ഇത് വരെ നൽകിയിരുന്നില്ല. അവർ മുട്ടാത്ത വതിലുകൾ ഇല്ല, ചെയ്യാത്ത സമരങ്ങളില്ല, ആ മുഴുവൻ ആളുകൾക്കും 55 കോടി രൂപ മുഴുവൻ ആളുകളുകൾക്കും നൽകാൻ സാധിച്ചു എന്നതാണ് ഇതിന്റെ യാഥാർത്ഥ്യം. ഗവർൺമെൻ്റ് കോളേജ് യുഡിഎഫ് ഭാരണ കാലത്ത് കൊണ്ടുവന്നതാണ്. സ്വന്തം ബിൽഡിങ്ങ്, 1000 കണക്കിന് കുട്ടികൾ പഠിക്കുന്ന കോളേജായി വളർന്നു. കോടികണക്കിന് രൂപയുടെ ഇൻവെസ്റ്റ്മെന്റ്, പക്ഷേ നിലമ്പൂരിലെ ​ഗവർൺമെന്റ് കോളേജിന് ഇപ്പോഴും സ്ഥലമെടുപ്പ് പോലും പുർത്തിയായിട്ടില്ല. ഇപ്പോൾ ഈ എട്ട് മാസത്തിനുള്ളിൽ സ്ഥലമെടുപ്പ് പൂർത്തീക്കരിക്കാൻ സാധിച്ചു. കിഫ്ബിയുടെ 12 കോടി രൂപ ഉപയോ​ഗിച്ചു കൊണ്ട് അതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കൻ സാധിച്ചു.

ഈ വികസന പദ്ധതികളുടെ മെറിറ്റ് എംഎൽഎക്ക് മാത്രം അവകാശപ്പെടാൻ കഴിയുമോ?

ഇല്ല. കഴിഞ്ഞ ഒൻപത് വർഷമായിട്ട് ഇവിടെ ഇടതുപക്ഷ എംഎൽഎ ഉണ്ടല്ലോ. ഇത്രയും കാലം അവർക്ക് ഇത് ചെയ്യാൻ സാധിച്ചില്ല. അവിടെയാണ് ഇതിൻ്റെ പ്രശ്നം.

പൊളിറ്റിക്കലി അനുകൂലമായ ഫാക്ടർ എന്താണ്?

ബൈ ഇലക്ഷനിൽ മാത്രമല്ല, പാർലമെന്റ് തിരഞ്ഞെടുപ്പിലും യുഡിഎഫ് പോലും പ്രതീക്ഷിക്കുന്നതിനപ്പുറത്തുള്ള വിക്ടറി ആണ് ലഭിച്ചത്. ഇടതുപക്ഷത്തിൻ്റെ കയ്യിൽ ഉണ്ടായിരുന്ന നിലമ്പൂർ സീറ്റ് യു ഡി എഫ് പിടിച്ചടുക്കി എന്ന് മാത്രമല്ല പതിന്നൊന്നായിരത്തിനുമുകളിൽ ഭൂരിപക്ഷം കിട്ടുകയും ചെയ്തു. അത് കഴിഞ്ഞിട്ടാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വരുന്നത്. അവിടെയും ചരിത്ര വിജയം യുഡിഎഫിന് ലഭിച്ചു. ഇതിൽ നിന്നും കേരളത്തിലെ ജനങ്ങളുടെ മൈൻ്റ് സെറ്റ് വ്യക്തമാണ്.

കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം കൂടുകയാണോ?

തീർച്ചയായിട്ടും. ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇടതുപക്ഷം അധികാരത്തിൽ വരാനായി വോട്ട് ചെയ്ത ഒരു വലിയ ശതമാനം ആളുകൾ ഇന്ന് ഇടതുപക്ഷത്തെ താഴെയിറക്കാനായി വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ് എന്നതാണ്. ഇതുപോലെ പരസ്യത്തിനു വേണ്ടി ഇത്ര പണം ചിലവഴിച്ച് ഖജനാവ് കാലിയാക്കിയ ഏത് സർക്കാരാണ് ഉള്ളത്. ഈ ബില്ല് ആരാണ് കൊടുക്കേണ്ടത്, യുഡിഎഫ് ഗവൺമെന്റാണ്. ഒമ്പതര വർഷം ഭരിച്ചിട്ടും പ്രഖ്യാപിക്കാത്ത ക്ഷാമബത്ത ഇപ്പോൾ അവസാന സമയത്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സർക്കാർ കൊടുക്കേണ്ടി വരുന്നില്ല, കാരണം അവർ അധികാരത്തിൽ വരില്ല എന്നുള്ള ഉറപ്പുള്ളതുകൊണ്ടാണ് ഇതെല്ലാം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ ന്യൂനതകൾ മാത്രമാണോ യുഡിഎഫിന് അനുകൂലമാകുക?

ഒരിക്കലുമല്ല. വളരെ കൃത്യമായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ടല്ലേ യുഡിഎഫ് മുന്നോട്ടുപോകുന്നത്. ആരോഗ്യരംഗത്തെ കാര്യങ്ങൾ 200 വിദഗ്ധരുമായി ചർച്ചചെയ്ത് വിദ്യാഭ്യാസരംഗത്തും കോൺക്ലേവുകൾ സംഘടിപ്പിച്ചു. കൂടാതെ സ്റ്റാർട്ടപ്പുകൾ കൊണ്ടുവരുകയും അതിലൂടെ നമ്മുടെ ഖജനാവിലേക്ക് ചെലവാക്കാനുള്ള പണം എങ്ങനെ കൊണ്ടുവരാൻ പറ്റും, അതിനെ എങ്ങനെ വ്യക്തമായി വിനിയോഗിക്കാൻ പറ്റും തുടങ്ങിയ കാഴ്ചപാടുകളിലൂടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ കാണുന്നത്.

റിബൽ സ്ഥാനാർത്ഥികൾ വരാനുള്ള സാധ്യതയുണ്ടോ?

ഒരു സാധ്യതയുമില്ല. തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത റിബൽ സ്ഥാനാർത്ഥികൾ ഉള്ളത് സിപിഎമ്മിലാണ് എന്നതാണ്. സിപിഎമ്മിന്റെ ആറ് എംഎൽഎമാരാണ് സ്വതന്ത്രരായി മത്സരിക്കാൻ പോകുന്നത്. അവരെയെല്ലാം യുഡിഎഫ് പിന്തുണയ്ക്കാൻ പോവുകയുമാണ്. കാരണം സിപിഎമ്മിനെ എതിരെയുള്ള വികാരം നിലനിൽക്കുമ്പോൾ ആ വികാരം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി സിപിഎമ്മിന്റെ നേതാക്കൾ തന്നെ വരുമ്പോൾ അവരെ പിന്തുണയ്ക്കുയല്ലേ വേണ്ടത്.

കോൺ​​ഗ്രസ് അധികാരത്തിലെത്തിയാൽ ആരായിരിക്കും മുഖ്യമന്ത്രി?

അതെല്ലാം പാർട്ടിയല്ലേ തീരുമാനിക്കേണ്ടത്.

സ്ഥാനാർത്ഥി നിർണയത്തിൽ പോലും അസംതൃപ്തർ പെരുകി വരുന്നു. ഇങ്ങനെ വരുമ്പോൾ സ്വാഭാവികമായിട്ടും മുഖ്യമന്ത്രി ആരായിരിക്കും എന്നതിൽ തർക്കം ഉണ്ടാവുകയില്ലേ?

അങ്ങനെയൊന്നുമില്ല ഈ തിരഞ്ഞെടുപ്പിൽ റിബൽ ഇല്ല.

കോൺ​ഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലീം ലീ​ഗ് സമർദ്ദശക്തിയാവും എന്നുള്ള പ്രചാരണം തെക്കൻ കേരളത്തിലുണ്ട്. മുസ്ലീം ലീ​ഗിന്റെ സമർദ്ദം യുഡിഎഫിന് എത്രത്തേളം ഉണ്ടാവും.

‍ഞങ്ങൾക്ക് ഒരു സീറ്റ് പോലും കൂടുതൽ വേണ്ട എന്ന് ലീ​ഗ് പരസ്യമായി പറഞ്ഞതല്ലേ. ഞങ്ങൾക്ക് ഉള്ള സ്ഥാനങ്ങൾ മതി അതിനപ്പുറത്തേക്ക് ഒന്നും വേണ്ട എന്ന് അവർ പറഞ്ഞതാണ്.

ഇതൊരു കോംപ്രമൈസ് ആണോ?

ഇതൊരു കോംപ്രമൈസ് അല്ല. അവരുടെ വ്യക്തമായ നിലപാടാണ് അവർ പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലയിൽ തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കൂടി വിലയിരുത്തുമ്പോൾ എത്ര സീറ്റ് ലഭിക്കുമെന്നാണ് തോന്നുന്നത്.

പതിനാറ് സീറ്റാണ് മലപ്പുറത്തുള്ളത്. അതിൽ നാല് സീറ്റുകളാണ് കഴിഞ്ഞ തവണ നഷ്ടപ്പെട്ടത്. മലപ്പുറത്തെ പതിനാറ് സീറ്റുകളിൽ പതിനാറും ഇക്കുറി കോൺഗ്രസ് വാങ്ങുമെന്ന് ഉറപ്പാണ്.

ബിജെപി ഫാക്ടറുണ്ടോ? ബിജെപിയുടെ വോട്ട് വർദ്ധിക്കുന്നത് ആരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക?

ബിജെപി, ബിജെപിയുടെ വോട്ട് പിടിക്കുന്നു. കഴിഞ്ഞുപോയ ഇലക്ഷൻ നോക്കി കഴിഞ്ഞാൽ മനസ്സിലാവും, കാലാകാലങ്ങളായി കിട്ടിക്കൊണ്ടിരുന്ന വോട്ടാണ് ബിജെപി പിടിക്കുന്നത്. ബിജെപിയുമായി സിപിഎമ്മിന് പരസ്യമല്ലാത്ത രഹസ്യമായ ഒരു അന്തർധാര രൂപപ്പെടാനുള്ള ശ്രമങ്ങൾ രണ്ടുപേരും നടത്തുന്നുണ്ട്. രണ്ടു പാർട്ടികളും ഒരുപോലെയാണ് ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്.

ജനങ്ങൾ നേരിടുന്ന വന്യമൃഗ ശല്യങ്ങൾ തുടങ്ങിയ മറ്റു വിഷയങ്ങളിൽ കോൺഗ്രസിന്റെ നിലപാട് എന്താണ്?

വളരെ വ്യക്തമായ നിലപാട് യുഡിഎഫിനുണ്ട്. ഒരു സമഗ്രമായ പദ്ധതി രൂപീകരിക്കാൻ സർക്കാരിന് കഴിയുന്നില്ല എന്നതാണ് മറ്റൊരു കാര്യം. വന്യമൃഗ ശല്യത്തെ കൈകാര്യം ചെയ്യേണ്ടത്, ജനങ്ങളുടെയും ജനങ്ങളുടെ കൃഷി സ്ഥലങ്ങളും ഫോറസ്റ്റും ബന്ധപ്പെടുന്ന സ്ഥലങ്ങളിൽ സംരക്ഷിച്ച് നിർത്തുക എന്നതാണ്. അതിനു വേണ്ടിയുള്ളത് സൗരോർജ്ജ വേലിയാണ്. ഈ സൗരോർജ്ജ വേലി ചെയ്യാവുന്നതേയുള്ളൂ. പക്ഷേ സമഗ്രമായി ചെയ്യാനുള്ള ഒരു പ്ലാനിങ് ഇതുവരെ സർക്കാർ ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരാണല്ലോ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉയർത്തി കാണിക്കുന്ന നേതാക്കൾ. ​ഭരണം ലഭിച്ചാൽ ടേം വെച്ചിട്ടായിരിക്കുമോ മുഖ്യമന്ത്രിപദം നൽകുക?

കോൺഗ്രസിന് ഒരു മുഖ്യമന്ത്രിയെ ഉണ്ടാകൂ. ആ മുഖ്യമന്ത്രിയെ അഞ്ചു വർഷം ഭരിക്കുകയുള്ളൂ.

അഭിമുഖം തയ്യാറാക്കിയത് സി എൻ പ്രകാശ്

വീഡിയോ കാണാം…

The post മലപ്പുറം ജില്ലയിൽ മുഴുവൻ സീറ്റും നേടുമെന്ന് ആര്യാടൻ ഷൗക്കത്ത്, ഒറ്റ മുഖ്യമന്ത്രി, ടേം വ്യവസ്ഥയുണ്ടാകില്ല appeared first on Express Kerala.

Spread the love
Scroll to Top