‘കെഡി’യിലെ ഗാനത്തിന് നിരോധനം; അശ്ലീല വരികൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി!

‘കെഡി’യിലെ ഗാനത്തിന് നിരോധനം; അശ്ലീല വരികൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി!

ധ്രുവ് സർജയെ നായകനാക്കി പ്രേം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കെഡി: ദ ഡെവിൾ’ വൻ വിവാദത്തിൽ. ചിത്രത്തിലെ നോറ ഫത്തേഹി പ്രത്യക്ഷപ്പെട്ട ഗാനത്തിലെ വരികൾ അശ്ലീലച്ചുവയുള്ളതാണെന്ന പരാതിയെത്തുടർന്ന് കേന്ദ്ര സർക്കാർ ഗാനം നിരോധിച്ചു. ഉത്തരേന്ത്യയിലടക്കം ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഈ അടിയന്തര നടപടി.

അർജുൻ ജന്യ സംഗീതം നൽകി മംഗ്ലി ആലപിച്ച ഗാനത്തിലെ വരികൾ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണെന്നും ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞതാണെന്നും വ്യാപകമായ വിമർശനം ഉയർന്നിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ സംസ്‌കാരത്തെയും സമൂഹത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. 2026-ലും ഇത്തരത്തിലുള്ള തരംതാഴ്ന്ന വരികൾ സിനിമയിൽ വരുന്നത് ലജ്ജാകരമാണെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു.

Also Read:പാപ്പൻ ഇഫക്റ്റ്! ‘ആട് 3’ പ്രീ-സെയിൽസിൽ റെക്കോർഡ് കുതിപ്പ്; കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

പ്രമുഖ ഗായകൻ അർമാൻ മാലിക്കും ഗാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തി. വാണിജ്യ സിനിമകളിലെ പാട്ടുകളുടെ അധഃപതനത്തിൽ താൻ ഖേദിക്കുന്നുവെന്നും ഇങ്ങനെയൊരു പാട്ട് കേൾക്കാതിരുന്നെങ്കിൽ എന്ന് ആശിച്ചുപോയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സഞ്ജയ് ദത്ത്, ശിൽപ ഷെട്ടി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ഈ നിരോധനം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഏപ്രിൽ 30-നാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ നിശ്ചയിച്ചിരിക്കുന്നത്.

The post ‘കെഡി’യിലെ ഗാനത്തിന് നിരോധനം; അശ്ലീല വരികൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി! appeared first on Express Kerala.

Spread the love
See also  ചാലക്കുടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം പണി 28നകം പൂര്‍ത്തിയാക്കാന്‍ ശ്രമം.
Scroll to Top