തൃശൂർ : തെരഞ്ഞെടുപ്പ് സമാധാനപരമാകാൻ കൃത്യവും പ്രതിജ്ഞാബദ്ധവുമായി കർത്തവ്യ നിർവ്വഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും മറ്റു മികച്ച സേവനങ്ങൾക്കും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് പ്രശംസാപത്രം നൽകി അനുമോദിച്ചു.
തൃശൂർ സിറ്റിയിലെ അഡീഷണർ സൂപ്രണ്ട്, അസിസ്റ്റൻറ് കമ്മീഷണർമാർ, 21 പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാർക്കും മറ്റു മികച്ച സേവനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്കുമാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ പ്രശംസാപത്രം നൽകിയത്.
അഡീഷണൽ സൂപ്രണ്ട് ഷീൻ തറയിൽ, അസിസ്റ്റൻറ് കമ്മീഷണർമാരായ കെ.സി സേതു ( സ്പെഷ്യൽ ബ്രാഞ്ച്), സലീഷ് എൻ എസ് (ക്രൈം ബ്രാഞ്ച്), ബാബു പി ഡേവിസ് (നാർകോട്ടിക് സെൽ), സജു ജോർജ്ജ് ( ഡി സി ആർ ബി) കെ.ജി സുരേഷ് (തൃശൂർ), സി.ആർ സന്തോഷ് (കുന്നംകുളം), സി. പ്രേമാന്ദകൃഷ്ൻ ( ഗുരുവായൂർ), എസ്. പി സുധീരൻ (ഒല്ലൂർ) എന്നിവരും അനുമോദന പത്രം ഏറ്റുവാങ്ങി.
കൂടാതെ 21 പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരും സായുധ സേനാ വിഭാഗം എം ടി എസ് എച്ച് ഒ & എസ്. െഎ എന്നിവരും, മികച്ച പ്രവർത്തനത്തിന് തൃശൂർ സിറ്റി ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആത്മഹത്യയിൽ നിന്നും സ്ത്രീയെ രക്ഷപെടുത്തിയ വിയ്യൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസഥർക്കും. തെരഞ്ഞെടുപ്പിനിടയിൽ ബൂത്തിലെ സംഘർഷാവസ്ഥ സന്ദോർഭോചിതമായി പരിഹരിച്ച വിയ്യൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കും പ്രശംസാ പത്രം നൽകി ആദരിച്ചു. കൂടാത,
തെരഞ്ഞടുപ്പിൻെറ സമാധാനപരമായ നടത്തിപ്പിനുവേണ്ടി ആത്മാർത്ഥമായി കർത്തവ്യനിർവ്വഹണം നിർവ്വഹിച്ച തൃശൂർ സിറ്റി ജില്ലയിലെ ഓരോ പോലീസുദ്യോഗസ്ഥർക്കും സിറ്റി പോലീസ് കമ്മീഷണർ അഭിനന്ദനങ്ങൾ അറിയിച്ചു.

