ഇനി ‘വാഴ’കളുടെ കാലം; ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ബില്യൺ ബ്രോസ് വരുന്നു, ‘വാഴ 2’ ട്രെയ്‌ലർ പുറത്ത്!

ഇനി ‘വാഴ’കളുടെ കാലം; ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ബില്യൺ ബ്രോസ് വരുന്നു, ‘വാഴ 2’ ട്രെയ്‌ലർ പുറത്ത്!

സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ്.എ സംവിധാനം ചെയ്യുന്ന ‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സൗഹൃദവും പ്രണയവും നൊസ്റ്റാൾജിയയും നിറഞ്ഞ ട്രെയ്‌ലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഹിറ്റ് സംവിധായകൻ വിപിൻ ദാസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ആദ്യ ഭാഗത്തിലെ യുവതാരങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിപിൻ ദാസ്, ഹാരിസ് ദേശം ഉൾപ്പെടെയുള്ളവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെൻസർ ബോർഡിൽ നിന്നും U/A സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഏപ്രിൽ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Also Read: ‘അജ:സുന്ദരി’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്

വാഴയുടെ ഒന്നാം ഭാഗത്തിലെ പാട്ടുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ആ ആവേശം നിലനിർത്താൻ രണ്ടാം ഭാഗത്തിൽ 10 ഗാനങ്ങളാണുള്ളത്. 9 സംഗീത സംവിധായകർ ചേർന്നാണ് ഈ സംഗീത വിരുന്ന് ഒരുക്കിയിരിക്കുന്നത്. തിങ്ക് മ്യൂസിക് ആണ് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ ‘വാഴ: ബയോപിക് ഓഫ് ബില്യൺ ബോയ്‌സിന്റെ’ രണ്ടാം ഭാഗമാണിത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഐക്കൺ സിനിമാസ് ചിത്രം തിയേറ്ററുകളിലെത്തിക്കും. സൗഹൃദത്തിന്റെ തീവ്രതയും തമാശകളും ഒത്തുചേരുന്ന ‘വാഴ 2’ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

The post ഇനി ‘വാഴ’കളുടെ കാലം; ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ബില്യൺ ബ്രോസ് വരുന്നു, ‘വാഴ 2’ ട്രെയ്‌ലർ പുറത്ത്! appeared first on Express Kerala.

Spread the love
Scroll to Top