PUDUKAD-NEWS-PUTHUKAD-NEWS

ഹോം വോട്ടിംഗ് മാർച്ച് 30 മുതൽ.

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നതിനുളള സൗകര്യം നാളെ മാർച്ച്‌ 30 മുതൽ ലഭിക്കും.
രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന ടീമാണ് വീടുകൾ സന്ദർശിച്ച് വോട്ടുകൾ ശേഖരിക്കുന്നത്. ജില്ലയിൽ ആകെ റിസർവ് ഉൾപ്പെടെ 192 ടീമുകൾ ഹോം വോട്ടിംഗിനായി രൂപീകരിച്ചിട്ടുണ്ട്. ഹോം വോട്ടിംഗ് ടീമുകളുടെ സന്ദർശനം സംബന്ധിച്ച വിവരം ബന്ധപ്പെട്ട വോട്ടർമാരെ ബൂത്ത് ലെവൽ ഓഫിസർമാർ വഴിയും സ്ഥാനാർത്ഥികളെ വരണാധികാരികൾ വഴിയും മുൻകൂട്ടി അറിയിക്കും.
സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്ക് ഹോം വോട്ടിംഗ് പ്രക്രിയ കാണുന്നതിനുളള അവസരം ഉണ്ടായിരിക്കും. ഏജന്റുമാരെ നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പ് എല്ലാ സ്ഥാനാർത്ഥികളും വരണാധികാരികൾക്ക് നൽകണം. ടീമുകൾ വീടുകൾ സന്ദർശിച്ച് വോട്ടർമാർക്ക് ബാലറ്റ് കൈമാറുകയും രേഖപ്പെടുത്തുന്ന വോട്ട് ബാലറ്റ് ബോക്സിൽ ശേഖരിച്ച് മടങ്ങുകയും ചെയ്യും. വോട്ടെടുപ്പ് പ്രക്രിയ വീഡിയോഗ്രാഫിയിൽ പകർത്തും.
കാഴ്ച്ച പരിമിതിയുളളവർക്കും അവശരാവയർക്കും, വോട്ട് ചെയ്യുന്നതിന് സഹായിയെ അനുവദിക്കും. സ്ഥാനാർത്ഥിക്കോ സ്ഥാനാർത്ഥിയുടെ ഏജന്റിനോ സഹായിയായി പ്രവർത്തിക്കാൻ കഴിയില്ല. വോട്ട് ശേഖരിക്കുന്നതിനായി വീട്ടിൽ എത്തുമ്പോൾ വോട്ടർ വീട്ടിലില്ലെങ്കിൽ മുൻകൂട്ടി അറിയിച്ച് ഒരിക്കൽ കൂടി സന്ദർശനം നടത്തും. മാർച്ച്‌ 30 ന് ആരംഭിക്കുന്ന വോട്ടിംഗ് പ്രക്രിയ ഏപ്രിൽ 6 വരെ ഉണ്ടായിരിക്കും.

Spread the love
See also  വീൽചെയർ കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top