ഗൾഫിൽ ഇറാന്റെ ശക്തമായ തിരിച്ചടി; കുവൈത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

ഗൾഫിൽ ഇറാന്റെ ശക്തമായ തിരിച്ചടി; കുവൈത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്ത്: മധ്യപൂർവദേശത്ത് യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഗൾഫ് മേഖലയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ ആക്രമണം. കുവൈത്തിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. യുഎഇയിലും പുലർച്ചെയോടെ വ്യാപകമായ ആക്രമണശ്രമങ്ങൾ നടന്നു. ജനവാസ മേഖലകളിൽ തുടർച്ചയായി സ്ഫോടനശബ്ദങ്ങൾ മുഴങ്ങിയെങ്കിലും ഇറാന്റെ നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാൻ സാധിച്ചുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇറാന്റെ തബ്രിസ് നഗരത്തിലുള്ള പെട്രോ-കെമിക്കൽ ഫാക്ടറിക്ക് നേരെയും ആക്രമണമുണ്ടായി. ഇവിടെ വാതക ചോർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽ സംഘർഷം കടുക്കുമ്പോഴും നയതന്ത്ര നീക്കങ്ങൾ സജീവമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അവകാശപ്പെട്ടു. ഇറാനുമായി ഉടൻ ധാരണയിലെത്താൻ സാധിക്കുമെന്നും തങ്ങൾ മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങളിൽ പലതും ഇറാൻ അംഗീകരിച്ചതായും ട്രംപ് വ്യക്തമാക്കി. ചർച്ചകൾക്കായി പാകിസ്ഥാൻ മധ്യസ്ഥത വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: അബുദാബിയിൽ റിയൽ എസ്റ്റേറ്റ് നിയമങ്ങൾ കർശനമാക്കി! ബ്രോക്കർമാർക്ക് ലൈസൻസ് നിർബന്ധം

എന്നാൽ, അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് അമേരിക്കൻ സൈനികർ ഇരയാകുമെന്ന വിഡിയോ സന്ദേശമാണ് ഇറാൻ പുറത്തുവിട്ടത്. 3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി എന്ന പടക്കപ്പൽ മധ്യപൂർവദേശത്ത് എത്തിയ സാഹചര്യത്തിലാണ് ഇറാന്റെ ഈ പ്രകോപനപരമായ പ്രതികരണം. സമാധാന ചർച്ചകളുടെ മറവിൽ അമേരിക്ക രഹസ്യമായ കരയുദ്ധത്തിന് പദ്ധതിയിടുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫും ആരോപിച്ചു.

The post ഗൾഫിൽ ഇറാന്റെ ശക്തമായ തിരിച്ചടി; കുവൈത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു appeared first on Express Kerala.

Spread the love
Scroll to Top