
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദം ‘സികാഡ’ BA.3.2 പടരുന്നതായി റിപ്പോർട്ടുകൾ. അമേരിക്ക ഉൾപ്പെടെയുള്ള 20-ഓളം രാജ്യങ്ങളിലാണ് നിലവിൽ ഈ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റെ ഉപവിഭാഗമായ ഈ പുതിയ വകഭേദം, നിലവിലെ പ്രതിരോധ സംവിധാനങ്ങളെ എളുപ്പത്തിൽ മറികടക്കാൻ ശേഷിയുള്ളതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
2024ൽ ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. മുൻപത്തെ ഒമിക്രോൺ വകഭേദങ്ങൾക്ക് സമാനമായ ലക്ഷണങ്ങളാണ് സികാഡയിലും കണ്ടുവരുന്നത്. കടുത്ത പനിയും വിറയലും, തൊണ്ടവേദനയും വിട്ടുമാറാത്ത ചുമയും. കടുത്ത ക്ഷീണം, തലവേദന, ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, ചിലരിൽ ശ്വാസതടസ്സവും ദഹനസംബന്ധമായ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്.
സികാഡ വകഭേദം വേഗത്തിൽ പടരുമെങ്കിലും, ഇത് മരണകാരണമായേക്കാവുന്ന വിധം മാരകമല്ലെന്നാണ് പ്രാഥമിക നിഗമനം. വാക്സിനേഷൻ സ്വീകരിച്ചവരിൽ ഇത് സാധാരണ പനി പോലെ വന്നുപോകാനാണ് സാധ്യത. എങ്കിലും, പ്രതിരോധശേഷി കുറഞ്ഞവർക്കും പ്രായമായവർക്കും ഈ വകഭേദം വെല്ലുവിളിയായേക്കാം.
The post സികാഡ’ വകഭേദം പടരുന്നു; അമേരിക്ക ഉൾപ്പെടെ 20 രാജ്യങ്ങളിൽ ജാഗ്രത, പുതിയ കോവിഡ് തരംഗത്തിന് സാധ്യത? appeared first on Express Kerala.




