ബംഗാളിൽ കള്ളവോട്ടിന് ബിജെപി നീക്കം; അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ വോട്ടർപട്ടികയിൽ ചേർക്കുന്നുവെന്ന് മമത ബാനർജി

ബംഗാളിൽ കള്ളവോട്ടിന് ബിജെപി നീക്കം; അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ വോട്ടർപട്ടികയിൽ ചേർക്കുന്നുവെന്ന് മമത ബാനർജി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. പശ്ചിമ മേദിനിപുറിലെ ചന്ദ്രകോനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പേരുകൾ നിയമവിരുദ്ധമായി ബംഗാളിലെ വോട്ടർപട്ടികയിൽ ചേർക്കാൻ ബിജെപി നീക്കം നടത്തുന്നുവെന്നാണ് മമതയുടെ പ്രധാന ആരോപണം. ബിഹാറിൽ പരീക്ഷിച്ചതുപോലെ, പുറത്തുനിന്നുള്ള വോട്ടർമാരെ ട്രെയിൻ മാർഗ്ഗം ബംഗാളിലെത്തിക്കാനാണ് ബിജെപി പദ്ധതിയെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: തിരുച്ചിറപ്പള്ളിയിൽ ഡിഎംകെ കൗൺസിലറെ വെട്ടിക്കൊന്നു; ബൈക്കിലെത്തിയ സംഘം ആക്രമിച്ചത് വീട്ടിലേക്ക് മടങ്ങുമ്പോൾ

പുതിയ വോട്ടർമാരായി ചേർക്കണമെന്നാവശ്യപ്പെട്ട് പെട്ടെന്നുണ്ടായ 30,000 അപേക്ഷകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഓടേണ്ടി വന്ന സാഹചര്യം മമത വിവരിച്ചു. കള്ളവോട്ട് ലക്ഷ്യമിട്ടുള്ള അപേക്ഷകളാണിവയെന്നും അവർ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചില നടപടിക്രമങ്ങളുടെ മറവിൽ സ്ത്രീകളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കുന്നുണ്ടെന്നും മമത കുറ്റപ്പെടുത്തി.

The post ബംഗാളിൽ കള്ളവോട്ടിന് ബിജെപി നീക്കം; അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ വോട്ടർപട്ടികയിൽ ചേർക്കുന്നുവെന്ന് മമത ബാനർജി appeared first on Express Kerala.

Spread the love
Scroll to Top