
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മഹാരാഷ്ട്ര, കാൻപുർ ഓർഡനൻസ് ഫാക്ടറികളിലായി 581 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണെങ്കിലും പ്രകടനം വിലയിരുത്തി നാല് വർഷം വരെ കാലാവധി ദീർഘിപ്പിക്കാൻ വ്യവസ്ഥയുണ്ട്. തപാൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
മഹാരാഷ്ട്ര (മ്യുണീഷൻസ് ഇന്ത്യ ലിമിറ്റഡ്) – 430 ഒഴിവുകൾ
മഹാരാഷ്ട്രയിലെ ചന്ദ്രപ്പുർ, ഭാന്ദര ഫാക്ടറികളിലാണ് ഈ ഒഴിവുകൾ.
ഡെയ്ഞ്ചർ ബിൽഡിങ് വർക്കർ (400 ഒഴിവ്): * യോഗ്യത: AOCP ട്രേഡിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്.
ശമ്പളം: 19,900 + HRA.
പ്രായം: 18-40 വയസ്സ്.
അവസാന തീയതി: ഏപ്രിൽ 17.
Also Read: വിവരാവകാശ നിയമം! സർട്ടഫിക്കറ്റ് കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു
പ്രോജക്ട് എൻജിനിയർ (30 ഒഴിവ്)
യോഗ്യത: കെമിക്കൽ എൻജിനിയറിംഗിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ ഡിപ്ലോമ. കെമിസ്ട്രി പ്രധാന വിഷയമായുള്ള ബി.എസ്സി ബിരുദധാരികളെയും പരിഗണിക്കും.
ശമ്പളം: 36,000 – ₹39,338.
പ്രായം: 18-30 വയസ്സ്.
അവസാന തീയതി: ഏപ്രിൽ 11.
വിവരങ്ങൾക്ക്: ddpdoo.gov.in
കാൻപുർ (അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്) – 151 ഒഴിവുകൾ
കാൻപുർ ഓർഡനൻസ് ഫാക്ടറിയിൽ വിവിധ ട്രേഡുകളിലായാണ് നിയമനം.
തസ്തികകൾ: മെഷീനിസ്റ്റ് (116 ഒഴിവ്), എക്‌സാമിനർ (14), ഇലക്ട്രീഷ്യൻ (8), വെൽഡർ (4), ഹീറ്റ് ട്രീറ്റ്‌മെന്റ് ഓപ്പറേറ്റർ (3), ഫിറ്റർ (2) തുടങ്ങിയവ.
യോഗ്യത: പത്താം ക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡിൽ NTC/NAC സർട്ടിഫിക്കറ്റ്.
ശമ്പളം: 18,000 (അടിസ്ഥാന ശമ്പളം).
പ്രായം: 18-35 വയസ്സ്.
അപേക്ഷാ ഫീസ്: 100 (SC/ST/ഭിന്നശേഷി/വിമുക്തഭടന്മാർക്ക് ഫീസില്ല).
അപേക്ഷ അയക്കേണ്ട വിലാസം: Chief General Manager, Ordnance Factory Kanpur, Kalpi Road, Kanpur, Uttar Pradesh, Pin-208009.
അവസാന തീയതി: ഏപ്രിൽ 8.
വിവരങ്ങൾക്ക്: www.aweil.in
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം നിശ്ചിത തീയതിക്ക് മുൻപായി ലഭിക്കത്തക്ക രീതിയിൽ അയക്കേണ്ടതാണ്. മുമ്പ് അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും.
The post ഓർഡനൻസ് ഫാക്ടറികളിൽ നിയമനം; പത്താം ക്ലാസ്, ഐ.ടി.ഐ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം appeared first on Express Kerala.




