മലയാളത്തിന്റെ ‘പേട്രിയറ്റ്’ വരുന്നു; മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം 2026 മേയ് ഒന്നിന് തിയേറ്ററുകളിൽ

മലയാളത്തിന്റെ ‘പേട്രിയറ്റ്’ വരുന്നു; മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം 2026 മേയ് ഒന്നിന് തിയേറ്ററുകളിൽ

ലയാള സിനിമ ഉറ്റുനോക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ 2026 മേയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമ്മാതാക്കളായെത്തുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ്. പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ, ഷഹീൻ സിദ്ദിഖ് തുടങ്ങി ഒട്ടനവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പൈ ത്രില്ലറായിട്ടാണ് മഹേഷ് നാരായണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ‘പേട്രിയറ്റ്’, ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാള സിനിമ എന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക, യു.കെ., അസർബയ്ജാൻ, യു.എ.ഇ. എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മികവോടെയും വമ്പൻ ക്യാൻവാസിലുമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

The post മലയാളത്തിന്റെ ‘പേട്രിയറ്റ്’ വരുന്നു; മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം 2026 മേയ് ഒന്നിന് തിയേറ്ററുകളിൽ appeared first on Express Kerala.

Spread the love
Scroll to Top