PUDUKAD-NEWS-PUTHUKAD-NEWS

വലപ്പാട് ഉപജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി.

വാടാനപ്പള്ളി : ഒപ്പം ജോലി ചെയ്ത നാൽപ്പത്തി എട്ട് സഹപ്രവർത്തകരെ യാത്രയാക്കാൻ ഏറെ സങ്കടത്തോടെ അവർ ഒത്തുകൂടി. വലപ്പാട് ഉപജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകുന്ന ചടങ്ങാണ് ഏറെ വ്യത്യസ്തമായത്. തൃശൂർ ജില്ല വിദ്യാഭ്യാസ ഉപഡയക്ടർ ബാലകൃഷ്ണൻ പി . എം , ചാവക്കാട് വിദ്യാഭ്യാസ ഓഫീസർ രാധ ടി എന്നിവരും ഈ വർഷം സർവീസിൽ നിന്ന് പടിയിറങ്ങും.
യാത്രയയപ്പ് സമ്മേളനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജില ഗിരി ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ അജയ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അമ്പിളി കെ.വി. ഉപഹാര സമർപ്പണം നടത്തി. വികസന സമിതി കൺവീനർ ശ്രീജ മൗസമി വിരമിക്കുന്നവരെ പരിചയപ്പെടുത്തി. തൃശൂർ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ബാലകൃഷ്ണൻ പി. എം മുഖ്യാതിഥിയായി.
ബി പി സി മാരായ ടി.വി. ചിത്രകുമാർ, എൻ സി പ്രശാന്ത്, എച്ച് എം ഫോറം കൺവീനർ ഷാജി ജോർജ്, വികസന സമിതി കൺവീനർമാരായ സനീഷ് കെ. എസ്, സാദിഖ് എം.എ., സംഘടനാ പ്രധിനിധികളായ ജെന്നി ,ഷീബ, ഷാഹുൽ ഹമീദ് സഗീർ, എം.എ ഫൈസൽ, സീജ, വിരമിക്കുന്ന അധ്യാപകരായ ഡോ. അനിൽകുമാർ,റീന തോമസ്. സി ,റാണി കെ.ജി, എൻ.വി ജ്യോതി, ജ്യോതി ശ്രീവേണി എന്നിവർ പ്രസംഗിച്ചു.
 

Spread the love
See also  ഐ.എൻ.ടി.യു.സി പാറളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top