കമ്പനിക്കടവിൽ വീണ്ടും അനധികൃത മീൻപിടിത്തം, 5 ലക്ഷം പിഴ ചുമത്തി.

കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വീണ്ടും അനധികൃത മീൻപിടിത്തം. തീരത്തോടുചേർന്ന് കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. തീരക്കടലിൽ കമ്പനിക്കടവ് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃതമായി കരവലി നടത്തിയ
എറണാകുളം ജില്ലയിൽ പള്ളിപ്പുറം സ്വദേശി ഓളാട്ടു പുറത്ത് വീട്ടിൽ ലൈജു, എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗബ്രിയേൽ, എറണാകുളം ജില്ലയിൽ പള്ളിപ്പുറം സ്വദേശി പനയ്ക്കൽ വീട്ടിൽ ടോമി എന്നയാളുടെ ഉടമസ്ഥയിലുള്ള ഗമാലിയേൽ എന്നീ 2 ബോട്ടുകളാണ് മിന്നൽ കോബിംഗിൽ പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം മുനക്കകടവ് ഹാർബറിൽ പരസ്യ ലേലം ചെയ്ത്‌ ലഭിച്ച 3,24,600/-രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും രണ്ട് ബോട്ടിനും അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് രാത്രികാല കരവലി മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത്.
തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി ഗ്രേസ്സിയുടെയും നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻരാജിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിങ്ങ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ടുങ്ങൾ പിടിച്ചെടുത്തത്. കമ്പനികടവ് നിന്നും ഓപ്പറേറ്റ് ചെയ്യുന്ന പ്രത്യക സംഘത്തിൽ AFEO സമ്ന ഗോപൻ,മെക്കാനിക് മനോജ് തെടാത്തറ, മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസി വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനിൽകുമാർ, റെസ്‌ക്യൂ ഗാർഡുമാരായ , കൃഷ്ണപ്രസാദ് ,ശ്രേയസ് , സിജീഷ്,ഡ്രൈവർ അഷറഫ് എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
കരവലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ ഈ രീതിയില്‍ മത്സ്യ ബന്ധനം നടത്തുന്നത്. തീരക്കടലില്‍ നിന്നും കുട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യ സമ്പത്ത് കുറയാനിടയാക്കും എന്നും ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയാൻ ഇടവരും.
വരും ദിവസങ്ങളിൽ തീരക്കടലിലും ഹാർബറുകളിലും രാത്രിയും പകലും പ്രത്യേക സംഘത്തിൻ്റെ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഷിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി സീമ അറിയിച്ചു.

Spread the love
See also  തൃശൂർ പൂരം എക്സിബിഷൻ; പവലിയനിലേക്ക് അപേക്ഷ ക്ഷണിച്ചു..

Leave a Comment

Your email address will not be published. Required fields are marked *