തളിക്കുളം: ശോചനീയാവസ്ഥായിലായിരുന്ന തളിക്കുളം സ്നേഹതീരം ബീച്ച് പാർക്ക് നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ. കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള പാർക്കിൽ കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ സ്ഥാപിക്കൽ, ഓഫീസ് കെട്ടിട നവീകരണം, കൽമണ്ഡപങ്ങളുടെ നവീകരണം, ഫിഷ് ടാങ്ക് നവീകരണം, ഇലക്ട്രിക് പ്രവൃത്തികൾ ലൈറ്റുകൾ സ്ഥാപിക്കൽ, തുടങ്ങിയവ 2 പദ്ധതികളിലായി പൂർത്തീകരിച്ചു.
ഡെസ്റ്റിനേഷൻ ചെയർമാർ സി സി മുകുന്ദൻ എംഎൽഎയുടെ ഇടപെടലിലാണ് 3.56 കോടി രൂപ 2023 – 2025 കാലയളവിലായി സ്നേഹതീരം ബീച്ച് പാർക്കിലേക്ക് സർക്കാരിൽ നിന്നും ലഭിച്ചത്. ഇതിൽ 1.54 കോടി രൂപയോളം എംഎൽഎയുടെ ആസ്തി വികസന ഫണ്ട് മാത്രമാണ്.
പാർക്കിനുള്ളിൽ സ്വിമ്മിങ്ങ് പൂൾ നിർമ്മാണം, ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം, പ്രധാന കവാട നവീകരണം 2024 – 25 ലെ ബഡ്ജറ്റ് പ്രവൃത്തിയിൽ നിന്നും, വാട്ടർ ടാങ്ക് , മിനി ഹാൾ നിർമ്മാണം തുടങ്ങിയവ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും സി സി മുകുന്ദൻ എംഎൽഎ വ്യക്തമാക്കി
നവീകരിച്ച സ്നേഹതീരം പാർക്ക് ഡിസംബർ 24 ന് തുറക്കുമെന്നും, ബീച്ചിൽ വരുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷക്കായി ലൈഫ് ഗാർഡ്, തീരദേശ പോലീസ് എന്നിവരുടെ സേവനം ഈ കാലയളവിൽ കൃത്യമായി ഉറപ്പു വരുത്തുമെന്നും സ്നേഹതീരം ഡെസ്റ്റിനേഷൻ സൂപ്പർവൈസർ അസ്ഹർ മജീദ് പറഞ്ഞു.


