കൊച്ചിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെ, കേരളത്തിലെ ക്രമസമാധാന നിലയെയും സാമ്പത്തികാവസ്ഥയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ശബരിമലയിലെ അയ്യപ്പന്റെ സ്വർണം വരെ കള്ളന്മാർ അടിച്ചുമാറ്റിയെന്നും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം പോലും സുരക്ഷിതനല്ലെന്നും മലയാളത്തിൽ പ്രസംഗിച്ച മന്ത്രി, എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ തകർത്തുവെന്ന് കുറ്റപ്പെടുത്തി. വ്യവസായ മേഖല തകർന്നടിഞ്ഞെന്നും സംരംഭകർക്ക് ഇവിടെ നിൽക്കാൻ കഴിയാത്തതിന് ഉദാഹരണമാണ് സാബു എം. ജേക്കബ് എന്നും ചൂണ്ടിക്കാട്ടിയ അവർ, സിപിഎം അംഗത്വമുള്ളവർക്ക് മാത്രമാണ് എല്ലാ മേഖലകളിലും അവസരം ലഭിക്കുന്നതെന്ന് ആരോപിച്ചു. കടക്കെണിയിലും പണപ്പെരുപ്പത്തിലും കേരളം ഒന്നാമതെത്തിയെന്നും കേന്ദ്ര സർക്കാർ തൊഴിലാളികൾക്കായി അനുവദിച്ച ആശുപത്രിക്ക് പോലും സംസ്ഥാനം അനുമതി നൽകുന്നില്ലെന്നും വിമർശിച്ച മന്ത്രി, എൻഡിഎ സ്ഥാനാർത്ഥി ജിബി പാത്തിക്കലിന്റെ റോഡ് ഷോയോടൊപ്പമാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
The post “ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം പോലും സുരക്ഷിതനല്ല”; കേരളത്തിനെതിരെ മലയാളത്തിൽ ആഞ്ഞടിച്ച് നിർമല സീതാരാമൻ appeared first on Express Kerala.




