പോളിംഗിന് നാല് നാൾ; മല്ലികാർജുൻ ഖർഗെയും അമിത് ഷായും ഇന്ന് കേരളത്തിൽ!

പോളിംഗിന് നാല് നാൾ; മല്ലികാർജുൻ ഖർഗെയും അമിത് ഷായും ഇന്ന് കേരളത്തിൽ!

തിരുവനന്തപുരം: ലോക്‌സഭാ വോട്ടെടുപ്പിന് ഇനി നാല് ദിവസം മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള അവസാനവട്ട പോരാട്ടത്തിലാണ് മുന്നണികൾ. ദേശീയ രാഷ്ട്രീയത്തിലെ നേതാക്കൾ ഇന്ന് കേരളത്തിൽ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് വൈകീട്ട് 4 മണിക്ക് കൊട്ടാരക്കരയിൽ വോട്ട് തേടിയെത്തും. കർണാടക മന്ത്രിമാരായ പ്രിയങ്ക് ഖർഗെ, കെ.ജെ. ജോർജ് എന്നിവരും യോഗത്തിൽ പങ്കെടുക്കും. കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂർ, കുന്നത്തൂർ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിക്കും.

Also Read: കുന്ദമംഗലത്ത് പടക്കനിർമ്മാണത്തിനിടെ സ്ഫോടനം; രണ്ട് മരണം, ദമ്പതികൾക്ക് പരിക്ക്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരാണ് എൻഡിഎയുടെ പ്രചാരണത്തിന് കരുത്തുപകരാൻ എത്തുന്നത്.
അമിത് ഷാ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്ത് പ്രവാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിർമല സീതാരാമൻ തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിക്കും.

വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. വയനാടിനായി കോൺഗ്രസ് പിരിച്ച ഫണ്ടിനെച്ചൊല്ലിയുള്ള വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടത് മുന്നണിയുടെ നീക്കം.

The post പോളിംഗിന് നാല് നാൾ; മല്ലികാർജുൻ ഖർഗെയും അമിത് ഷായും ഇന്ന് കേരളത്തിൽ! appeared first on Express Kerala.

Spread the love
Scroll to Top