പെരിഞ്ഞനം വെസ്റ്റിൽ വളർത്തുനായയുടെ കടിയേറ്റ് നാല് പേർക്ക് പരിക്ക്. പെരിഞ്ഞനം വെസ്റ്റ് കൃഷ്ണൻ മാഷ് സ്കൂളിന് തെക്ക് വശത്താണ് സംഭവം. പരിസരത്തെ ഒരു വീട്ടിൽ വളർത്തുന്ന നായയാണ് നാട്ടുകാരെ ആക്രമിച്ചത്. വീട്ടുടമയെയും മകളെയും ഇന്നലെയാണ് നായ കടിച്ചത്, ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നുച്ചയോടെയാണ് അയൽവാസികളായ മറ്റ് രണ്ട് പേർക്ക് കൂടി കടിയേറ്റത് ഇവരെ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിസരത്തെ ഒരു വീട്ടിലെ ആടിനെയും പൂച്ചയെയും നായ കടിച്ചിട്ടുണ്ട്. വാർഡ് മെമ്പറുടെ നിർദേശപ്രകാരം നായയെ പിടികൂടിയിട്ടുണ്ട്. കൂട്ടിലാക്കിയ നായയെ നിരീക്ഷിച്ചുവരികയാണ്


