‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാൻ പറഞ്ഞത് കോൺഗ്രസ് ഏറ്റുപിടിച്ചു’; നരേന്ദ്ര മോദി

‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാൻ പറഞ്ഞത് കോൺഗ്രസ് ഏറ്റുപിടിച്ചു’; നരേന്ദ്ര മോദി

സമിലെ ബർപേട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെതിരെ കടുത്ത ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന സമയത്ത് ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യം തകർക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാനെ കീഴടങ്ങാൻ പ്രേരിപ്പിച്ച ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുന്നതിന് പകരം പാകിസ്ഥാൻ പ്രചരിപ്പിച്ച വാദങ്ങൾ ഏറ്റുപിടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് മോദി പരിഹസിച്ചു. സർജിക്കൽ സ്ട്രൈക്ക്, എയർ സ്ട്രൈക്ക് എന്നിവ നടന്നപ്പോഴും സൈന്യത്തിന്റെ വീര്യത്തെ ചോദ്യം ചെയ്ത കോൺഗ്രസ്, ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടകൾക്കാണ് ഒത്താശ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അസമിലെ പ്രധാന വിഷയമായ അനധികൃത കുടിയേറ്റത്തിലും കോൺഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് പരസ്യമായി പിന്തുണയ്ക്കുകയാണെന്നും അവർക്കെതിരെയുള്ള നടപടികൾ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അസമിലെ തദ്ദേശീയരായ ജനങ്ങൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കുന്ന കാര്യത്തിൽ ബിജെപി സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനം നിലനിർത്താൻ കോൺഗ്രസിനെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

Also Read: 40-കാരനായ ഭർത്താവിനൊപ്പം ഒത്തുപോകാനാവില്ല! 19-കാരിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് കോടതി

കർഷകക്ഷേമത്തിലും വികസനത്തിലും എൻഡിഎ സർക്കാർ കൈവരിച്ച നേട്ടങ്ങൾ മോദി പ്രസംഗത്തിൽ അക്കമിട്ടു നിരത്തി. യുപിഎ സർക്കാരിനേക്കാൾ നാലിരട്ടി തുക (16 ലക്ഷം കോടി രൂപ) നെൽകർഷകർക്ക് താങ്ങുവിലയായി നൽകാൻ തന്റെ സർക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പിഎം കിസാൻ പദ്ധതിയിലൂടെ അസമിലെ കർഷകർക്ക് മാത്രം 7,500 കോടി രൂപ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിൽ ദീർഘവീക്ഷണമില്ലാത്ത കോൺഗ്രസ് അഴിമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡൽഹിയിലെ ‘രാജകുടുംബം’ ഈ തിരഞ്ഞെടുപ്പോടെ പരാജയങ്ങളുടെ സെഞ്ച്വറി തികയ്ക്കുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

The post ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാൻ പറഞ്ഞത് കോൺഗ്രസ് ഏറ്റുപിടിച്ചു’; നരേന്ദ്ര മോദി appeared first on Express Kerala.

Spread the love
Scroll to Top