ഒടുവിൽ ഉണ്ണികൃഷ്ണനെ അടിച്ചു വീഴ്ത്തി; രഞ്ജിത്തിന്റെ ക്രൂരത വെളിപ്പെടുത്തി ആലപ്പി അഷ്റഫ്!

ഒടുവിൽ ഉണ്ണികൃഷ്ണനെ അടിച്ചു വീഴ്ത്തി; രഞ്ജിത്തിന്റെ ക്രൂരത വെളിപ്പെടുത്തി ആലപ്പി അഷ്റഫ്!

സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്റഫ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ‘ആറാം തമ്പുരാൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് അന്തരിച്ച പ്രമുഖ നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മദ്യപിച്ച് ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണമാണ് അദ്ദേഹം പ്രധാനമായും ഉന്നയിച്ചത്. വെറുമൊരു തമാശയുടെ പേരിൽ ഒടുവിലിന്റെ ചെവിക്കല്ലിന് അടിച്ചു വീഴ്ത്തുക മാത്രമല്ല, നിർമ്മാതാവ് ജി. സുരേഷ് കുമാർ വെളിപ്പെടുത്തിയതനുസരിച്ച് കിഡ്നി രോഗിയായിരുന്ന ആ സാധു മനുഷ്യന്റെ നാഭിക്കിട്ട് തൊഴിക്കുകയും ചെയ്തിരുന്നുവെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. രഞ്ജിത്തിന് ഒരു ക്രിമിനൽ സ്വഭാവമുണ്ടെന്ന് താൻ നേരത്തെ പറഞ്ഞത് 100 ശതമാനം സത്യമാണെന്ന് ഇപ്പോൾ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെടുന്നു.

രഞ്ജിത്തിന്റെ മർദ്ദനത്തിന് ഇരയായത് ഒടുവിൽ ഉണ്ണികഷ്ണം മാത്രമല്ലെന്നും സിനിമാരംഗത്തെ പല പ്രമുഖരും ഇയാളുടെ കൈയേറ്റത്തിന് ഇരയായിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു. ‘പാവക്കൂത്ത്’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇന്നത്തെ പ്രശസ്തനായ ഒരു നിർമ്മാതാവിനെ കരണത്തടിക്കുകയും നാഭിക്കിട്ട് ചവിട്ടി നിലത്തിടുകയും ചെയ്തിട്ടുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ സമയത്ത് രഞ്ജിത്തിന് മാനസാന്തരം ഉണ്ടായിക്കാണുമെന്ന് കരുതിയാണ് താൻ പല കാര്യങ്ങളും വെളിപ്പെടുത്താതിരുന്നത്. എന്നാൽ തന്റെ സ്വഭാവം മാറില്ലെന്ന് ഒരാൾ തീരുമാനിച്ചാൽ അതിന്റെ ഫലം അനുഭവിക്കാൻ അയാൾ ബാധ്യസ്ഥനാണെന്നും രഞ്ജിത്തിന്റെ നിലവിലെ പതനം സ്വയം വരുത്തിവെച്ചതാണെന്നും അദ്ദേഹം വിമർശിച്ചു.

Also Read: 0.3 സെക്കൻഡിൽ നിങ്ങളെ തകർക്കും! കീർത്തിയുടെ ‘അർദ്ധരാത്രി വേർഷനെ’ കുറിച്ച് സമാന്ത

അതേസമയം, രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ഊർജ്ജിതമായി മുന്നോട്ട് പോവുകയാണെന്ന് ഡിസിപി അശ്വതി ജിജി അറിയിച്ചു. അതിക്രമത്തിന് ശേഷം രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ യുവതി പ്രതികരിച്ചില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികതയില്ലെന്നും കേസിലെ സാക്ഷികളായ ബോബി കുര്യൻ, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. രഞ്ജിത്തിന്റെ ക്രിമിനൽ പശ്ചാത്തലവും പീഡനാരോപണങ്ങളും പുറത്തുവരുന്നത് മലയാള സിനിമയ്ക്കകത്തെ അധികാര ദുർവിനിയോഗത്തിന്റെ ഞെട്ടിക്കുന്ന വശങ്ങളാണ് വെളിപ്പെടുത്തുന്നത്.

The post ഒടുവിൽ ഉണ്ണികൃഷ്ണനെ അടിച്ചു വീഴ്ത്തി; രഞ്ജിത്തിന്റെ ക്രൂരത വെളിപ്പെടുത്തി ആലപ്പി അഷ്റഫ്! appeared first on Express Kerala.

Spread the love
Scroll to Top